0%

Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.5K
എന്റെ കൂടെ വരത്തിലെന്നെനിക്ക് നന്നായിയറിയാം .അതുകൊണ്ടാ നളിനി വല്ലോം വരൂന്നു കരുതി നിന്നെയടുപ്പിക്കാത്തെ . ."' നളിനി മത്തായിയുടെ നെഞ്ചിൽ തലവെച്ചുകിടന്നു വിമ്മി വിമ്മി കരഞ്ഞു . "' ഡോ പിള്ളേ .. നാലഞ്ച് ചായ തന്നെ .."'' രണ്ടാം പൊക്കം ചായക്കട അടച്ചുവെച്ച പലകകൾ തട്ടിനീക്കി മാർക്കോസിന്റെ തല അകത്തേക്ക് നീണ്ടു . "'പാലില്ല സാറെ .. . കട അച്ചിട്ടേക്കുന്നത്കൊണ്ട് പാല് വാങ്ങല് നിർത്തി . കട്ടൻ തരാം''''' "'കട്ടനെങ്കിൽ കട്ടൻ ....ഡാ ചെറുക്കാ ..നീയവരെയൊന്ന് സഹായിച്ചെടാ ... ഇതാ ഊരിലേക്ക് ഞങ്ങള് വരത്തില്ലാത്തേ ...എന്നാ സ്നേഹമാ ഇവറ്റകൾക്ക് .. സല്ക്കാരോം പിന്നെ ഒള്ള കായും കെഴങ്ങുമൊക്കെ കെട്ടിപ്പിതിഞ്ഞു തരുകേം ചെയ്യും "''' മാർക്കോസ് നളിനിയെ ചുഴിഞ്ഞു നോക്കി പറഞ്ഞപ്പോൾ അവൾ അടുക്കളയിലേക്കിറങ്ങി . പോപ്പി പലക മാറ്റി ജീപ്പിലേക്ക് ആദിവാസികൾ ചുമന്ന് കൊണ്ട് വരുന്ന ചാക്കുകെട്ടുകൾ ജീപ്പിന്റെ മുകളിൽ കേറ്റാൻ കൂടി . "''' നശിച്ചു പോകത്തെ ഒള്ളൂ കാലമാടന്മാര് "''' പോലീസ് ജീപ്പ് ഇറക്കമിറങ്ങി തുടങ്ങിയപ്പോൾ നളിനി കയ്യെടുത്തുപ്രാകി "'അങ്ങനയൊന്നും പറയല്ലേ നളിനി ... നാട്ടില് ആരോഗ്യപ്രവർത്തകരും പോലീസുകാരും ഊണും ഉറക്കോം ഇളച്ചു ജോലിചെയ്യുവാ ഈ അസുഖം വന്നതിൽ പിന്നെ "' മെമ്പർ സുധാകരൻ ഗ്ലാസിൽ കട്ടൻ ചായ അല്പമൊഴിച്ചു കഴുകിയ ശേഷം കട്ടനൊഴിച്ചു മൊത്താൻ തുടങ്ങി . "' അതേ ..മാർക്കോസിനെ പോലെ കൊറേയെണ്ണം ഉണ്ട് മറ്റുള്ളോരുടെ പേര് കളയാൻ ""'' മത്തായിയും ഏറ്റു പറഞ്ഞു "''' ആശാനേ ... മത്താശാനെ ..ചതിച്ചാശാനേ.'''' മൂന്നാം പൊക്കം ബസിന്റെ മുകളിൽ നിന്ന്

💬 Comments

View all comments