0%

Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.5K
റേഞ്ചുപിടിച്ചുകൊണ്ടിരുന്ന പോപ്പി നീട്ടിവിളിച്ചപ്പോൾ മത്തായിയും ഒപ്പം പിള്ളേച്ചനും നളിനിയും പുറത്തെത്തി "' മാർക്കോസ് സാറിനും മെമ്പറിനുമൊക്കെ കൊറോണ പിടിച്ചു .."' ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് പോപ്പി കിതച്ചു
''അങ്ങനെ വേണം "'' നളിനി പറഞ്ഞതും മത്തായിയവളുടെ വാ പൊത്തി ""' ശത്രുക്കൾക്കാണെലും അങ്ങനൊന്നും പറയരുത് നളിനി ..."' "' കൊറേ വണ്ടികൾ ഇങ്ങോട്ട് വരുന്നുണ്ട് . രണ്ടാം വളവ് കേറുന്ന കണ്ടു . അവർ കുടിലൊക്കെ വന്നില്ലാരുന്നോ ..ആർക്കൊക്കെ ആയിക്കാണുമോ ..."' മെമ്പർ തലയിൽ കൈവെച്ചു ആദിവാസി കുടിയിൽ രോഗം പടരുന്നു . കോളനിയിൽ നിന്നുള്ള വഴി നാട്ടുകാർ അടച്ചു . ഒരാഴ്ച കഴിഞ്ഞു വന്ന വാർത്ത പോപ്പിയുടെ മൊബൈലിൽ തെളിഞ്ഞപ്പോൾ ചെകുത്താൻ മലയുടെ മുകളിൽ നരിച്ചീറുകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു സ്നേഹത്തോടെ -രാജ

💬 Comments

View all comments