Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
ഗ്ലാസ്സോളം ചാരായം നിറച്ചു . ആവി പൊങ്ങുന്ന മുട്ടയുടെ മുകൾ ഭാഗം ഞൊട്ടിക്കളഞ്ഞു കുരുമുളകും ഉപ്പും കൂടിയിട്ട് പിള്ളേച്ചൻ വായിലേക്ക് കമിഴ്ത്തി .
"' മത്തായിച്ചന് വേണ്ടയോ ... ഈ പട്ടച്ചാരായം ഒക്കെ കഴിച്ചു കൂമ്പ് വാട്ടി കളയല്ലേ . .ഡാ പോപ്പീ നീയും കഴിക്കടാ . "''' നളിനി മുട്ട എടുത്തുനീട്ടി
ചായക്കടയുടെ മുന്നിൽ അങ്ങോളമിങ്ങോളം മൊബൈൽ പൊക്കിക്കൊണ്ട് നടന്ന ക്ലവർ അകത്തേക്ക് കയറി വന്നു .
"'ആശാനേ .. ലോക്ക് ഡൌൺ ...സമ്പൂർണ ലോക്ക് ഡൌൺ "''
"' എന്തോന്നാടാ ... ലോട്ടറി ആന്നോ "' മത്തായിക്ക് മനസ്സിലായില്ല .
''അല്ല പിള്ളാച്ചേട്ടാ ... ഇപ്പഴുള്ളിടത്ത് നിന്ന് ആരും എങ്ങോട്ടും പോകരുതെന്ന് . ദേ . ഇപ്പം മെസേജ് വന്ന് . കൊറോണ വരാതിരിക്കാൻ ആളുകൾ പുറത്തിറങ്ങരുതെന്ന് .''''' ക്ലവർ പുത്തൻ തലമുറയുടെ അഹങ്കാരത്തോടെ മൊബൈൽ നീട്ടി തന്റെ ചുരുണ്ട തലമുടി സ്ട്രെയിറ്റ് ചെയ്തു നീട്ടിയതിൽ തെരുപ്പിടിച്ചു .
"'' എടാ നീയിതെന്നാ പറയുന്നേ ...എനിക്കൊന്നും മനസ്സിലാകുന്നില്ല "'' നളിനി ഏമ്പക്കം വിട്ടു .
"'' നളിനേച്ച്യേ ... ഈ കൊറോണാന്നു അസുഖമല്ലേ . അത് പിടിക്കാതിരിക്കണേൽ നമ്മൾ ഇങ്ങോട്ടും പോകല്ലന്ന് . അതായത് ഇപ്പൊ ആൾക്കാര് എവിടെയാണ് നിക്കുന്നതോ അവിടം വിട്ട് എങ്ങോട്ടും പോകരുതെന്ന് . പുറത്തിറങ്ങിയാലല്ലേ അത് പിടിക്കൂ "'
''എടാ .. ഈ മുറ്റത്തിറങ്ങിയാൽ പിടിക്കണ ആ കൊറോണാക്ക് ഇങ്ങോട്ട് കേറി പിടിക്കത്തില്ലേ എന്നെ ?''' നളിനിക്ക് മനസ്സിലായില്ല .
"'എന്റെ കണ്ണും വെട്ടത്ത് വെച്ച് നെന്നെയാരെലും കേറിപ്പിടിച്ചാ കൊടല് ഞാനെടുക്കും "' പിള്ളേച്ചൻ അരയിൽ നിന്ന് കത്തി വലിച്ചൂരി .
""ഹോ .. എന്നെ കേറിപ്പിടിക്കാൻ കൊറോണ ആണുങ്ങളല്ല എന്റെ മനുഷ്യാ . ഒരു രോഗമാ ..എന്തോന്നാടാ പോപ്പീ അതിന്റെ ശെരിക്കൊള്ള പേര് ..ആ വൈറസ് .. മനുഷ്യാ ... നിങ്ങളാ കത്തിയെടുത്തു ഒറേലിട് ... പോലീസുകാര് കേറിയിറങ്ങി നിരപ്പാക്കീട്ടും കത്തീം കൊണ്ട് നിക്കണ കണ്ടില്ലേ ..മൂത്തുചാകാറായി "'
"' അങ്ങനൊന്നും ഈ മൂർഖൻപിള്ള ചാകില്ലടി . കഴിഞ്ഞതൊന്നും മറക്കുവേമില്ല
💬 Comments
View all comments