0%

Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.5K
. മൂന്നാലുപേരൂടെ പട്ടണത്തിലേക്ക് മാറീല്ലേ . ഇപ്പ ആള് കൊറവാ ""
"' അയ്യപ്പാ .... നിങ്ങളൂടെ ഇല്ലെങ്കിൽ ഈ പട്ടിക്കാട്ടിൽ ഞങ്ങള് പഴുത്തു ചാവത്തെ ഒള്ളൂ ... ഏത് നേരത്താണോ ഈ മനുഷ്യന്റെ കൂടെ പോരാൻ തോന്നിയേ "' നളിനി മൂക്ക് പിഴിഞ്ഞോണ്ട് കയറി വന്നു . കയ്യിലിരുന്ന മുട്ട വാട്ടിയത് പ്ളേറ്റിലേക്കിട്ടിട്ട് അര ഗ്ലാസ്സോളം ചാരായം നിറച്ചു . ആവി പൊങ്ങുന്ന മുട്ടയുടെ മുകൾ ഭാഗം ഞൊട്ടിക്കളഞ്ഞു കുരുമുളകും ഉപ്പും കൂടിയിട്ട് പിള്ളേച്ചൻ വായിലേക്ക് കമിഴ്ത്തി . "' മത്തായിച്ചന് വേണ്ടയോ ... ഈ പട്ടച്ചാരായം ഒക്കെ കഴിച്ചു കൂമ്പ് വാട്ടി കളയല്ലേ . .ഡാ പോപ്പീ നീയും കഴിക്കടാ . "''' നളിനി മുട്ട എടുത്തുനീട്ടി ചായക്കടയുടെ മുന്നിൽ അങ്ങോളമിങ്ങോളം മൊബൈൽ പൊക്കിക്കൊണ്ട് നടന്ന ക്ലവർ അകത്തേക്ക് കയറി വന്നു . "'ആശാനേ .. ലോക്ക് ഡൌൺ ...സമ്പൂർണ ലോക്ക് ഡൌൺ "'' "' എന്തോന്നാടാ ... ലോട്ടറി ആന്നോ "' മത്തായിക്ക് മനസ്സിലായില്ല . ''അല്ല പിള്ളാച്ചേട്ടാ ... ഇപ്പഴുള്ളിടത്ത് നിന്ന് ആരും എങ്ങോട്ടും പോകരുതെന്ന് . ദേ . ഇപ്പം മെസേജ് വന്ന് . കൊറോണ വരാതിരിക്കാൻ ആളുകൾ പുറത്തിറങ്ങരുതെന്ന് .''''' ക്ലവർ പുത്തൻ തലമുറയുടെ അഹങ്കാരത്തോടെ മൊബൈൽ നീട്ടി തന്റെ ചുരുണ്ട തലമുടി സ്ട്രെയിറ്റ് ചെയ്തു നീട്ടിയതിൽ തെരുപ്പിടിച്ചു . "'' എടാ നീയിതെന്നാ പറയുന്നേ ...എനിക്കൊന്നും മനസ്സിലാകുന്നില്ല "'' നളിനി ഏമ്പക്കം വിട്ടു . "'' നളിനേച്ച്യേ ... ഈ കൊറോണാന്നു അസുഖമല്ലേ . അത് പിടിക്കാതിരിക്കണേൽ

💬 Comments

View all comments