Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
നമ്മൾ ഇങ്ങോട്ടും പോകല്ലന്ന് . അതായത് ഇപ്പൊ ആൾക്കാര് എവിടെയാണ് നിക്കുന്നതോ അവിടം വിട്ട് എങ്ങോട്ടും പോകരുതെന്ന് . പുറത്തിറങ്ങിയാലല്ലേ അത് പിടിക്കൂ "'
''എടാ .. ഈ മുറ്റത്തിറങ്ങിയാൽ പിടിക്കണ ആ കൊറോണാക്ക് ഇങ്ങോട്ട് കേറി പിടിക്കത്തില്ലേ എന്നെ ?''' നളിനിക്ക് മനസ്സിലായില്ല .
"'എന്റെ കണ്ണും വെട്ടത്ത് വെച്ച് നെന്നെയാരെലും കേറിപ്പിടിച്ചാ കൊടല് ഞാനെടുക്കും "' പിള്ളേച്ചൻ അരയിൽ നിന്ന് കത്തി വലിച്ചൂരി .
""ഹോ .. എന്നെ കേറിപ്പിടിക്കാൻ കൊറോണ ആണുങ്ങളല്ല എന്റെ മനുഷ്യാ . ഒരു രോഗമാ ..എന്തോന്നാടാ പോപ്പീ അതിന്റെ ശെരിക്കൊള്ള പേര് ..ആ വൈറസ് .. മനുഷ്യാ ... നിങ്ങളാ കത്തിയെടുത്തു ഒറേലിട് ... പോലീസുകാര് കേറിയിറങ്ങി നിരപ്പാക്കീട്ടും കത്തീം കൊണ്ട് നിക്കണ കണ്ടില്ലേ ..മൂത്തുചാകാറായി "'
"' അങ്ങനൊന്നും ഈ മൂർഖൻപിള്ള ചാകില്ലടി . കഴിഞ്ഞതൊന്നും മറക്കുവേമില്ല . നിന്റെ വീടിന്റെ മച്ചിന്റെ പൊറത്തു ദെവസങ്ങളോളം നീ തന്ന പഴങ്കഞ്ഞീം കുടിച്ചിരുന്നതൊന്നും ഞാൻ ജന്മത്തി മറക്കുവേല . ..'''
"'' അതല്ല നളിനേച്ച്യേ .... ഇപ്പ മെമ്പറ് സുധാകരൻ നമ്മടെ വണ്ടിയേല് ഇങ്ങോട്ട് വന്നു . മെമ്പറ് എവിടൊക്കെ പോയിട്ടാ വന്നേന്ന് നമുക്കറിയാമോ .. ഇപ്പറഞ്ഞ കൊറോണ ഉള്ളവനെ കണ്ടിട്ടാ വരുന്നെങ്കിൽ മെമ്പറ് വന്നു നമ്മളോട് സംസാരിച്ചാൽ നമ്മക്കും വരും ... ബസുമില്ല നമ്മളും പുറത്തിറങ്ങുന്നില്ലേൽ നമ്മക്ക് ഇതൊന്നും വരത്തില്ലല്ലോ .അതാ പുറത്തിറങ്ങണ്ടന്നു സർക്കാർ
ഓർഡറിറക്കിയേക്കുന്നേ "'' മുട്ട വാട്ടിയത് കഴിച്ചിട്ട് വീണ്ടും കാറ്റിന്റെ അനുഗ്രഹത്താൽ റേഞ്ച് പിടിക്കാൻ പോയ ക്ലവർ തിരിച്ചു വന്നു പുതിയ വാർത്ത
💬 Comments
View all comments