Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
പറഞ്ഞപ്പോൾ പഴയകാല കഥകൾ പറയാൻ തുടങ്ങിയ പിള്ളേച്ചൻ നിർത്തി.
"' അപ്പൊ എന്നായെടുത്തു വയറു നിറക്കൂടാ കുമാരാ ..ആകെയൊള്ളതീ കടേലെ വരുമാനമാ ..'''"'
"' ദേ ..പിള്ളചേട്ടാ ... എന്നെ കുമാരാന്ന് വിളിക്കരുത് . ഓൾഡ് നെയിം ... ഒന്നുമൊണ്ടാക്കി തന്നില്ലേലും അച്ഛനൊരു നല്ല പേരിടാരുന്നു ...പൂവാർ ഫെല്ലോ "'
''ഈ കാൽവർന്നൊക്കെ വിളിക്കാൻ എന്റെ നാക്ക് വഴങ്ങുന്നില്ലടാ കുമാരാ ""
"'നിങ്ങളവനെ പോപ്പീന്ന് വിളിച്ച മതിയെന്റെ മനുഷ്യാ .. അവന്റെയിഷ്ടത്തിനൊരു പേര് വെച്ചതല്ലേ . അവൻ പട്ടണത്തിൽ പോയതുകൊണ്ടാ നാലു വാർത്ത നമ്മളറിയുന്ന തന്നെ .. കടം കേറി കുത്തുപാളയെടുത്തു ഓരോന്ന് കേറിവരും ചെകുത്താൻ കോളനിക്ക് . കാട് കയ്യേറീം കഞ്ചാവ് നട്ടും കാശൊണ്ടാക്കി തിരിച്ചുപോകുന്നതല്ലാതെ ഈ നാറികളെ കൊണ്ടൊന്നും കാക്കാശിനുപകരമില്ല . "''
'' അക്കാര്യം പറയരുത് നളിനീ .. മകളെ കേറിപ്പിടിച്ച മൊതലാളിയെ കുത്തിക്കൊന്നപ്പോൾ നക്സലെന്ന് പേര് ചാർത്തി പോലീസ് നാടൊട്ടുക്കുമോടിച്ചപ്പോ കൈനീട്ടി സ്വീകരിച്ചതീ നാടാ . ഇവിടുത്തെ ആദിവാസികൾക്ക് നിങ്ങളൊള്ളത് കൊണ്ട് മാത്രമാ ഞാൻ പട്ടണത്തിലേക്ക് മാറിയേ . മത്തായി പെണ്ണിനെ കെട്ടിച്ചതും മകനെ ഗൾഫിൽ വിട്ടതും ഒക്കെ ഇവിടെ കൃഷിയിറക്കീം ഈ കടേൽ കച്ചോടം ചെയ്തുമാ . "''
''അതൊക്കെ ശെരിയാ മത്തായിച്ചാ .. ദെണ്ണം കൊണ്ട് പറഞ്ഞതാ . കുടിലൊള്ളോരാരും പട്ടണത്തിലേക്ക് പോകുന്നില്ലല്ലോ .ഈ ബസിന് നിങ്ങള് കൊണ്ടരുന്ന തുണീം മറ്റ് സാധനങ്ങളും ഇവിടെ വന്നേച്ചു മേടിച്ചു തിരിച്ചുപോകും .. സെൻസസ് എടുക്കാൻ വരുന്ന ആൾക്കാരും പിന്നെ മെമ്പറു സുധാകരനും പിന്നെ ഇലക്ഷനടുക്കുമ്പ സുധാകരൻ കൂട്ടിക്കൊണ്ട് വരുന്ന കൊറേപ്പേരും
💬 Comments
View all comments