Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
മാർക്കോസുണ്ടോ ഇപ്പളും ?'''' നളിനി എത്തിനോക്കിയിട്ട് മുഷിഞ്ഞ നൈറ്റിക്ക് മീതെ അലമാരയിൽ ഇട്ടിരുന്ന തോർത്തെടുത്തു മാറിടത്തിന് മുകളിൽ ഇട്ടു .
"' ഓ ... അയാളൊണ്ട് ,,'''
"'' ഒടുങ്ങാൻ അയാളൊന്നും ചാകുവേല .ദുഷ്ട്ടനെ പന പോലെ വളർത്തൂന്നാ "' നളിനി പിറുപിറുത്തു .
'''' ആരിത് ....കേറി വന്നാട്ടെ സാറെ . ആണ്ടിനും സംക്രാന്തിക്കുമൊക്കെയേ ഇങ്ങോട്ടൊക്കെ നിങ്ങളെപ്പോലൊള്ളോര് വരാറുള്ളൂ ""' പോലീസ് ജീപ്പ് കിതച്ചു ചായക്കടയുടെ മുന്നിൽ നിന്നപ്പോൾ മെമ്പർ വെളുക്കെ ചിരിച്ചോണ്ട് ജീപ്പിനടുത്തേക്ക് ചെന്നു .
"'ആ താനിവിടെ ഉണ്ടായിരുന്നോ മെമ്പറെ "'' അധികം പ്രായമില്ലാത്ത ചെറുപ്പക്കാരനായിരുന്നു എസ് ഐ . അയാൾ മെമ്പർക്ക് കൈ കൊടുത്തപ്പോൾ പുറകിൽ നിന്ന് മൂന്നാല് പോലീസുകാർ യൂണിഫോമിലും അല്ലാതെയും ചാടിയിറങ്ങി .
"'' എന്തോന്ന് നാടാണെടോ ഇത് . ഒരു മാറ്റൊമില്ലല്ലോ "''
"'സാറിങ്ങോട്ട് വന്നിട്ട് അഞ്ചാറുമാസമായില്ലേ ... ഇനിയൊരു മൂന്നുമാസോം കൂടി കഴിഞ്ഞാൽ കുടിൽ ചില മാറ്റോം കാണും """' തടിയുള്ള പോലീസുകാരൻ പറഞ്ഞപ്പോൾ മെമ്പർ മുഖം ചുളിച്ചുപറഞ്ഞു
"'സാറെ മാസ്ക്കില്ല ... കടയും തുറന്നു വെച്ചേക്കുന്നു "' എസ് ഐയുടെ ചെവിയിൽ ഒരു പോലീസുകാരൻ കുശുകുശുത്തു .
'' കഴിക്കാൻ വല്ലോമുണ്ടോ ?'''' എസ് ഐയും പുറകെ പോലീസുകാരും അകത്തേക്ക് കയറി .
പിള്ളേച്ചൻ പതിയെ കുത്തുകല്ലിറങ്ങി അടുക്കളയിലേക്കിറങ്ങിയതും നളിനി മുകളിലേക്ക് കയറി വന്നു .
"' മെമ്പറെ ... നല്ല ഫലഫൂയിഷ്ടമായ മണ്ണായത് കൊണ്ടാണോ താനിവിടെ ചുറ്റിക്കറങ്ങുന്നത്"'' തടിയൻ പോലീസുകാരൻ നളിനിയുടെ കൊഴുത്ത ശരീരത്തിലേക്ക് നോക്കിചോദിച്ചു .
""നമ്മളെ വെറുതെ വിടെന്റെ മാർക്കോസേ "'' മെമ്പർ അയാൾ പറഞ്ഞിതിഷ്ടപ്പെടാതെ കലിച്ചു
"' ആദിവാസികളെ പിഴിഞ്ഞൂറ്റി നീ ഒന്നൂടെ കൊഴുത്തല്ലോടി നളിനീ "''' തൂക്കിയിട്ടിരിക്കുന്ന വഴക്കുലയിൽ നിന്ന് ചെറുപഴം ഉരിഞ്ഞുകൊണ്ടയാൾ നളിനിയുടെ ചെവിയിൽ പിറുപിറുത്തു
"' പുട്ടും കടലക്കറീം ഒണ്ട് സാറെ . പിന്നെ ഞാലിപ്പൂവനും "'' നളിനി അയാൾ പറഞ്ഞത് മൈൻഡ് ചെയ്യാതെ അനിഷ്ടത്തോടെ എസ് ഐയുടെ മുന്നിൽ ചെന്ന് പറഞ്ഞു .
"' പുട്ടും പഴവും താ . കടുപ്പത്തിലൊരു ചായേം "''
💬 Comments
View all comments