0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust]

Author : wanderlust Read All Parts 32.5K

വീട്ടിലേക്ക് വന്നൂടെ... എന്നിട്ട് ഞായറാഴ്ച ഒരുമിച്ച് തിരിച്ചു വരാം...

: അത് കൊള്ളാലോ... ഞാൻ അമ്മയോട് ചോദിക്കട്ടെ...

_______/________/_______/_______

ഷിൽനയും തുഷാരയും ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് വന്നു. തുഷാരയുടെ വീട്ടിലാണ് താമസം. തുഷാരയുടെ അമ്മയ്ക്ക് ഷിൽനയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ സംസാരിച്ച് നല്ല പരിചയം ഉണ്ട്. ഷിൽനയെ ഇഷ്ടപ്പെടാൻ അധികം സമയം ഒന്നും വേണ്ട. അവളോട് സംസാരിച്ചു ഇരുന്നാൽ തന്നെ അവളെ ഇഷ്ടപ്പെട്ടുപോകും. അതുകൊണ്ട് തുഷാരയുടെ വീട്ടുകാർക്ക് എല്ലാം ഷിൽനയെ നന്നായി ഇഷ്ടപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് അവരെ എല്ലാം കയ്യിൽ എടുത്തു എന്റെ ഷിക്കുട്ടി. തുഷാരയുടെ അനിയൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് കൊണ്ട് വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേ ഉണ്ടാവാറുള്ളൂ. പെണ്ണുകാണൽ പ്രമാണിച്ച് അനിയനും വന്നിട്ടുണ്ട് വീട്ടിൽ.
................

കാലത്ത് ഒരു 9 മണിയോട് കൂടി ഞങ്ങൾ  വീട്ടിൽ നിന്നും പുറപ്പെട്ടു. കൂട്ടുകാരന്റെ റോളിൽ വിഷ്ണുവും വേറെ രണ്ടു ചേട്ടന്മാരും ഉണ്ട്. അങ്ങനെ ഞങ്ങൾ നാലുപേരും ഏകദേശം 1 മണിക്കൂർ യാത്ര ചെയ്ത് തുഷാരയുടെ വീട്ടിൽ എത്തി. നല്ല ചുറ്റുപാട്. പാടത്തിന് നടുവിലൂടെയുള്ള വഴിയിൽ നിന്നും ഇടത്തോട്ട് തെറ്റിയാൽ കാണുന്ന ആദ്യത്തെ വീടാണ് തുഷാരയുടേത്. വീടിന്റെ ഉമ്മറത്ത് ഇരുന്നാൽ നല്ല കാഴ്ച ആസ്വദിക്കാം. വയലും തോടും ഒക്കെയുള്ള ഗ്രാമീണ ഭംഗി തുളുമ്പുന്ന അന്തരീക്ഷം. വൃത്തിയായി പണിതിട്ടുള്ള അധികം വലിപ്പമില്ലാത്ത ഒതുങ്ങിയ ഇരുനില വീട്. ഈ അടുത്ത് പണിതത് ആയിരിക്കാൻ ആണ് സാധ്യത. നല്ല മോഡലിൽ ചരിച്ച് വാർത്തിരിക്കുന്നതിനാൽ കാണാൻ നല്ല ഭംഗിയുണ്ട്. ഏകദേശം ഒരു 2300 sq. ft എങ്കിലും ഉണ്ടാവും മൊത്തത്തിൽ. വീട്

💬 Comments

View all comments