Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
വാങ്ങി സ്വർണം എടുക്കുവാനായി ജ്വല്ലറിയിൽ പോകാം എന്ന് പറഞ്ഞ അച്ഛനെ ഞാൻ വിലക്കി. അത് മറ്റൊരു ദിവസം ഞാൻ വാങ്ങിക്കാം എന്ന ഉറപ്പിൽ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോയി. തുഷാരയുമായുള്ള ഫോൺ വിളികൾ വലുതായി ഇല്ലെങ്കിലും അത്യാവശ്യം ഉണ്ട്. രാത്രി കിടക്കാൻ നേരത്ത് എന്നും സംസാരിക്കാറുണ്ട്. എന്നാൽ ഇത്രയും ദിവസത്തിൽ ഒരിക്കൽപോലും അമ്മായിയോ ഷിൽനയോ എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ടും വിളിച്ചില്ല എന്ന് വേണം പറയാൻ.
_______/_______/________/_________
കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.. അമ്മായിയും ഷിൽനയും ഒരാഴ്ച മുന്നേ വീട്ടിൽ എത്തിയിട്ടുണ്ട്. തുഷാരയും അവരുടെ കൂടെയാണ് നാട്ടിൽ എത്തിയത്. എന്നെ വിളിക്കുന്നില്ലെങ്കിലും ഷിൽന കാര്യങ്ങൾ എല്ലാം തുഷാര വഴി അറിയുന്നുണ്ട്. നാളെ കാലത്ത് വിഷ്ണുവിനേയും കൂട്ടി താലി മാല വാങ്ങാൻ പോകാം എന്ന് പറഞ്ഞുവച്ചിട്ടുണ്ട്. അപ്പോഴാണ് അമ്മായിയുടെ വീട് വരെ പോകണം എന്ന് പറഞ്ഞ് അമ്മായിയുടെ ഫോൺ വന്നത്. എന്തെങ്കിലും അത്യാവശ്യം ആയിരിക്കും എന്ന് കരുതി ഞാൻ ഉടൻ തന്നെ അവിടേക്ക് പോയി. മുറ്റത്ത് നിന്നുകൊണ്ട് ബെൽ അടിച്ചതും അമ്മായി വന്ന് വാതിൽ തുറന്നു. കയറാതെ അവിടെ തന്നെ നിന്ന എന്നെ അവർ നിർബന്ധിച്ച് അകത്ത് കയറ്റി ഇരുത്തി. ഷിൽന അവളുടെ മുറിയിൽ നിന്നും ഇറങ്ങി വന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും സംസാരിക്കാൻ പോയില്ല. ഉടനെ അമ്മായി റൂമിൽ പോയി കയ്യിൽ ഒരു പൊതിയുമായി വന്നു.
(കൈയ്യിലിരുന്ന പൊതി എനിക്കുനേരെ നീട്ടിക്കൊണ്ട് അമ്മായി പറഞ്ഞു )
: അമലൂട്ടാ..... ഇത് നിനക്കുള്ളത് ആണ്. നീ ഇത് വാങ്ങണം
💬 Comments
View all comments