Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
ആ പൊതി വാങ്ങി തുറന്ന് നോക്കിയ ഞാൻ ഞെട്ടി.. അതിന് അകത്തുള്ള സാധനം കണ്ട ഉടനെ എന്റെ കൈകൾക്ക് ശക്തിയില്ലാതായി. കയ്യിൽ നിന്നും അത് താഴേക്ക് പതിച്ചു. നിലത്ത് വീണു കിടക്കുന്ന കടലാസ് പൊതിയിൽ നിന്നും ആയിരത്തിന്റെ നോട്ട് കെട്ടുകൾക്ക് മുകളിലായി ഞാൻ എന്റെ നിത്യയുടെ കഴുത്തിൽ അണിയിച്ച താലി മാല ചുരുണ്ടിരിക്കുന്നു. എന്റെ കണ്ണുകൾ അമ്പരപ്പോടെ അമ്മായിയെ നോക്കി സ്തബ്ധനായി നിന്നു. ഉടനെ അമ്മായി കുനിഞ്ഞ് നിന്ന് അവ എടുത്ത് വീണ്ടും എന്റെ കൈയ്യിൽ വച്ചു തന്നു.
: നീ ഇത് കൊണ്ടുപോണം. ഇത് നിന്റേത് ആണ്. നീ എനിക്ക് വേണ്ടി വാങ്ങിയ മാലയാണ് അത്. ഇനി ഇത് അണിയാൻ യോഗ്യത ഉള്ളത് തുഷാരയ്ക്ക് ആണ്. ഇത് വാങ്ങുമ്പോൾ തന്നെ ഞാൻ നിന്നോട് പറഞ്ഞിരുന്നു, നിന്റെ കല്യാണത്തിന് താലി മാല ഈ അമ്മായി തരുമെന്ന്.
പിന്നെ ഈ പൈസ നിനക്ക് തരാനായി രമേഷേട്ടൻ അയച്ചതാണ്.
: ഇത് ഞാൻ സ്വീകരിക്കില്ല. കാരണം ഇത് അണിയാൻ യോഗ്യത ഉള്ള ആൾ ഇവിടെ തന്നെ ഉണ്ട്. എന്റെ മനസിൽ അവർ മരിച്ചിട്ടില്ല. ഞാൻ മരിക്കുവോളംഎന്റെ മനസിൽ തന്നെ ഉണ്ടാവും.
ഈ പണവും എനിക്ക് വേണ്ട. കാരണം, പണം കൊടുത്താൽ കിട്ടാത്ത പലതും നിങ്ങൾ എനിക്ക് തന്നിട്ടുണ്ട്. അതിന്റെ മുന്നിൽ ഈ കടലാസ് തുണ്ടുകൾക്ക് വലിയ പ്രസക്തി ഇല്ല.
അമ്മായിയുടെ സമ്മാനം നിരസിച്ചുകൊണ്ട് അവിടെ നിന്നും തിരഞ്ഞു നടന്നു. ഇപ്പൊ എന്റെ കണ്ണുകൾ നിറയാറില്ല, അതൊക്കെ അതിജീവിക്കാൻ ഞാൻ പഠിച്ചു തുടങ്ങി. കഴിഞ്ഞതൊക്കെ ഒരു സ്വപ്നം ആയിരുന്നു എന്ന് വിചാരിക്കാനാണ്
💬 Comments
View all comments