0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.4K

ദുബായ് നിരത്തുകളിലൂടെ വണ്ടിയോടിക്കാൻ പഠിച്ചു.

എയർപോർട്ടിൽ നിന്നും വെളിയിൽ വന്ന തുഷാര എന്നെ കണ്ടതും ഓടിവന്ന് കെട്ടിപിടിച്ചു. അവളുടെ കാത്തിരിപ്പിന്റെ പര്യവസാനം. ഇത്രയും നാൾ അടക്കി വച്ചിരുന്ന സ്നേഹം ആനന്ദകണ്ണുനീർ പൊഴിച്ചുകൊണ്ട്‌ അവൾ എന്നിലേക്ക് ചൊരിഞ്ഞു. അവളുടെ തലയിൽ തലോടികൊണ്ട് ഞാൻ അവളെ വരവേറ്റു. എല്ലാവരും നേരെ ഫ്ലാറ്റിലേക്ക് വന്ന് ഭക്ഷണം കഴിച്ച ശേഷം മാമനെ കൊണ്ടുവിടാനായി ഞാൻ പുറത്തേക്ക് ഇറങ്ങി.

: അമലൂട്ടാ..... അവള് ഒരു വിധത്തിലും അടുക്കുന്നില്ലെടാ

: മാമൻ ആരുടെ കാര്യമാ ഈ പറയുന്നേ...

: വേറെ ആരുടെ എന്റെ മോളുടെ കാര്യം തന്നെ...
ഞാൻ കരഞ്ഞു പറഞ്ഞുനോക്കി. ഒരു രക്ഷയും ഇല്ല...

: ഓഹ്.... അമ്മായി എന്ത് പറയുന്നു

: അവൾ എന്ത് പറയാൻ. അവള് എന്തോ വലിയ അപരാധം ചെയ്തതുപോലെ ആണ്. എന്നും എന്നോട് ഓരോന്ന് പറഞ്ഞ് കരയും.

: അതിന് അമ്മായി എന്ത് ചെയ്തിട്ടാ..... മോളുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ അമ്മായി അന്ന് അങ്ങനൊക്കെ പറഞ്ഞത്

: ആയിരിക്കും പക്ഷെ ഇപ്പൊ ഓർക്കുമ്പോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു.  അല്ലെങ്കിൽ ഇന്ന് തുഷാരയുടെ സ്ഥാനത്ത് എന്റെ മോള് വരുമായിരുന്നില്ലേ....
എനിക്ക് ഒരു നിലപാട് ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്. അന്ന് രാത്രി അവൾ നിങ്ങളുടെ കാര്യം പറഞ്ഞ് വിളിച്ചപ്പോൾ ഞാനും അതിന് സമ്മതിച്ചിരുന്നില്ല. ഞാൻ ഇങ്ങനെ ഒന്ന് പറഞ്ഞാൽ നിന്റെ അച്ഛന് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതിയാണ് ഞാൻ വേണ്ടെന്ന് വച്ചത്. പക്ഷെ പിന്നീട് ഞാൻ ഇത് പറഞ്ഞപ്പോൾ നിന്റെ അച്ഛനും അമ്മയും കൂടി എന്നെ പറയാൻ ഇനി ചീത്ത ഒന്നും ബാക്കിയില്ല.

💬 Comments

View all comments