Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]
കുറേ പരിചയക്കാരും എല്ലാം തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ ഓരോ മൂലയിൽ നിന്ന് വിതുമ്പുന്നുണ്ട്.
പുറത്തേക്ക് വന്ന മുതിർന്ന ഡോക്ടർ തമ്പാൻ അമലിന്റെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് മുന്നിലേക്ക് നടന്നുപോയി.. ഉടനെ അമലിന്റെ അച്ഛനും അളിയനും ഡോക്ടറെ അനുഗമിച്ചു. ഡോക്ടറുടെ സംസാരത്തിന് കാതോർത്ത് തളർന്ന മുഖവുമായി രണ്ടുപേരും കാത്തിരുന്നു..
Dr : അമലിന്റെ അച്ഛനും അളിയനും ആണല്ലേ...
അളിയൻ : അതേ ഡോക്ടർ... എന്താണ് ഇപ്പോഴത്തെ അവസ്ഥ...
Dr : ഞാൻ തുറന്ന് പറയുന്നത്കൊണ്ട് നിങ്ങൾക്ക് ഒന്നും തോന്നരുത്. ഇത് വിധിയാണെന്ന് കരുതി സമാധാനിക്കണം. നമുക്ക് രണ്ടുപേരെ നഷ്ടപ്പെട്ടു എന്ന് നേരത്തേ പറഞ്ഞല്ലോ... മറ്റേ ആളുടെ കണ്ടീഷൻ വളരെ മോശമാണ്..... എന്തും താങ്ങാൻ ഉള്ള കരുത്ത് നിങ്ങൾക്ക് ഉണ്ടാവണം. ഞങ്ങളാൽ ആവുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കൈയ്യിൽ ആണ്. നിങ്ങൾക്ക് വിശ്വാസം ഉണ്ടോ എന്നറിയില്ല, എന്നാലും അവസാനം ഞങ്ങൾ ഡോക്ടർമാർ പോലും ചില അവസരത്തിൽ വിളിക്കുന്നത് ദൈവമേ എന്നാണ്... അതുകൊണ്ട് പ്രാർത്ഥിക്കുക..
മോഹനൻ : ഡോക്ടറെ... എന്റെ മോന് വേണ്ടിയാണോ ഞാൻ പ്രാർത്തിക്കേണ്ടത്... അതോ വേറെ ആർക്കെങ്കിലും വേണ്ടിയാണോ.. നിങ്ങൾ എന്താ അത് എന്നോട് പറയാത്തത്...
അളിയൻ : അച്ഛാ.... അച്ഛൻ ടെൻഷൻ ആവല്ലേ... വാ... ഞാൻ സംസാരിക്കാം ഡോക്ടറോട്.. അച്ഛൻ പുറത്ത് നിൽക്ക്...
( മോഹനനെ പുറത്ത് നിർത്തിയ ശേഷം അളിയൻ വീണ്ടും ഡോക്ടറോട് സംസാരിച്ചു തുടങ്ങി. )
: സാറേ... ഞാൻ അവരോട് ആരൊക്കെയാ മരിച്ചത് എന്നൊന്നും പറഞ്ഞിട്ടില്ല.. ഇപ്പൊ എനിക്ക് അത് പറയാൻ പറ്റില്ല. നാളെ കാലത്ത് അച്ഛനെയും എന്റെ
💬 Comments
View all comments