Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
തമ്പാൻ : എങ്കിൽ ഇനി ഒന്നും നോക്കാനില്ല... ഷിൽന പോവട്ടെ അമലിന്റെ കൂടെ. കൂടെ ആണായി ഒരാൾ കൂടി പോകുന്നതായിരിക്കും നല്ലത്.
ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ട് നിങ്ങൾ എന്നെ വിവരം അറിയിക്കൂ... ബാക്കി കാര്യങ്ങൾ ഞാൻ എത്രയും പെട്ടെന്ന് ശരിയാക്കാം...
________/________/________/________
തമ്പാൻ ഡോക്ടർ കോശി ഡോക്ടറുമായി സംസാരിച്ച് കാര്യങ്ങൾ ഒക്കെ ദ്രുതഗതിയിൽ നടപ്പിലാക്കി. ജർമനിയിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. തുഷാരയുടെ വീട്ടുകാർ ദിവസത്തിൽ രണ്ടുതവണയെങ്കിലും ഫോൺ വിളിച്ച് അമലിന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പുറത്തേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ തുഷാരയുടെ അമ്മ ലതയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. മകളുടെ വിയോഗത്തിൽ മനമുരുകി കഴിയുന്ന അമ്മയ്ക്ക് അമലിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് അറിഞ്ഞത് അവർക്ക് അല്പം ആശ്വസിക്കാനുള്ള വക നൽകുന്നതാണ്. തുഷാരയുടെ സ്ഥാനത്തുനിന്നും കാര്യങ്ങൾ നോക്കിനടത്താൻ ഷിൽന ഉണ്ടാവുമെന്ന് പേടിയോടെയാണ് ഉഷ ലതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്...
ലത : ഉഷേച്ചി... എന്റെ മോള് ഉണ്ടായിരുന്നെങ്കിൽ അമലൂട്ടന്റെ കൂടെ നിന്ന് അവൾ നോക്കമായിരുന്നു അവനെ. പക്ഷെ എന്ത് ചെയ്യാം. വിധി മറിച്ചായി പോയല്ലോ... ഷിൽനയെ എന്റെ മോളെപ്പോലെയെ ഞാൻ കണ്ടിട്ടുള്ളു. എന്റെ തുഷാര ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളതും ഷിൽനയെക്കുറിച്ച് ആണ്. അവള് മുന്നേ പറയുമായിരുന്നു.... ഷിൽനയെ ആണ് അമലേട്ടന് കിട്ടേണ്ടിയിരുന്നത് എന്ന്. ആ വീട്ടിൽ എന്റെ മോള് ഏറ്റവും കൂടുതൽ അടുത്ത് അറിഞ്ഞതും സ്നേഹിച്ചതും ഷിൽനയെ ആയിരുന്നു. അതുകൊണ്ട് ഉഷേച്ചിക്ക് വിഷമം ഒന്നും തോന്നണ്ട... എന്റെ മോള് തുഷാര തന്നെയാ അത് എന്ന് കൂട്ടിയാൽ മതി. ഇതൊക്കെ കാണുമ്പോ എന്റെ തുഷാര മുകളിൽ നിന്നും
💬 Comments
View all comments