0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

സന്തോഷിക്കുന്നുണ്ടാകും. അവളുടെ സ്വന്തം അമലേട്ടൻ ഒറ്റയ്ക്ക് അല്ലല്ലോ എന്ന് ഓർത്ത്. എനിക്ക് എന്റെ മോള് പോയതിനേക്കാൾ വിഷമം അമലൂട്ടൻ ഇങ്ങനെ ഒന്നും അറിയാതെ കിടക്കുന്നത് കാണുമ്പോൾ ആണ്... അതുകൊണ്ട് എവിടെ പോയിട്ടായാലും എന്റെ കുട്ടിയെ തിരികെ കിട്ടിയാൽ മതിയായിരുന്നു..

ഉഷ : ലതേച്ചി...നിങ്ങളുടെ കാലിൽ വീണൊന്ന് കരയണം എന്നുണ്ട് എനിക്ക്...

നമ്മുടെ തുഷാര പോയെങ്കിലും ഒരു മോന്റെ സ്ഥാനത്ത് അമലൂട്ടൻ എന്നും ഉണ്ടാവും... അവൻ തിരിച്ച് വരും അമ്മേന്ന് വിളിച്ചുകൊണ്ട്...
ഷിൽനയും, മോഹനേട്ടനും കൂടെ നിത്യയും പോകുന്നുണ്ട് നാളെ. നിത്യയെ എന്ത് പറഞ്ഞാ ആശ്വസിപ്പിക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഇവിടെ ഒറ്റയ്ക്ക് നിന്നാൽ ചിലപ്പോ അവൾക്ക് വല്ല മാനസികവും ആയിപ്പോവും. അതുകൊണ്ട് അവൾ കൂടെ പോയ്ക്കോട്ടെ എന്ന് ഞാനാ പറഞ്ഞത്.

ലത : അത് നന്നായി ഉഷേച്ചി... എന്റെ മോളുടെ കൂടെ പോയതല്ലേ അവളുടെ ഭർത്താവും... ഇനി ഈശ്വരൻ കാക്കട്ടെ എല്ലാവരെയും..

_____/______/_______/_______

അമലുമായി മെഡിക്കൽ സംഘം അടങ്ങിയ ഒരുകൂട്ടം ജർമനിയിലേക്ക് യാത്ര തിരിക്കുവാനായി തയ്യാറായിക്കഴിഞ്ഞു. ഡോക്ടർ തമ്പാന്റെ നേതൃത്വത്തിൽ ഉള്ള 4 പേരാണ് അമലിനെ അനുഗമിക്കുന്നത്. അമലിനെയും കൂട്ടി എയർപോർട്ടിൽ എത്തിയപ്പോഴേക്കും പ്രദീപനും, സാക്ഷാൽ നരേന്ദ്ര ഷെട്ടിയും അവിടെ കത്തുനില്പുണ്ട്. കൈകൂപ്പികൊണ്ട് ശതകോടീശ്വരൻ ഷെട്ടി അമലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.

ഷെട്ടി : പ്രദീപ് പറഞ്ഞതുകൊണ്ട് മാത്രമല്ല ഞാൻ ഇവിടെ വന്നത്. Amal is one of my favorite employee and  I need him back. അമൽ ആയിട്ടല്ല.... നിങ്ങളുടെയൊക്കെ അമലൂട്ടൻ ആയിട്ട്.
നിങ്ങളെ ഞാൻ കോച്ചായി കാണുവാണെന്ന് വിചാരിക്കരുത്. അമലിന്റെ ചികിത്സയ്ക്ക്

💬 Comments

View all comments