0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

തൽക്കാലം ഒന്ന് പുറത്തേക്ക് നിൽക്ക്. ഞാൻ വിളിച്ചിട്ട് വന്നാൽ മതി. ഷിലനയോട് സമാധാനമായി ഇരിക്കാൻ പറ. അവളുടെ ത്യാഗം വെറുതേ ആവില്ലെന്ന് കോശി ഡോക്ടർ പറഞ്ഞു എന്ന് പറയണം അവളോട്..

_____/______/_______/_______

മുറിക്ക് പുറത്ത് വരാന്തയിലെ സോഫയിൽ നിത്യയുടെ മടിയിൽ തലവച്ച് കിടന്ന് കരയുന്ന ഷിൽനയെ കണ്ട മോഹനനും സങ്കടം തോന്നി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു അടിമയെപോലെ ജോലിചെയ്തിരുന്ന ഷിൽനയ്ക്ക് വേണ്ട പരിഗണന കിട്ടിയില്ല എന്നോർക്കുമ്പോൾ മോഹനന്റെ ഉള്ളിലും അവളോട് സഹതാപം തോന്നുകയാണ്.

മോഹനൻ : മോളേ ഷീ.... അവൻ നമ്മളെ എല്ലാവരെയും ഓർക്കുകയെങ്കിലും ചെയ്തില്ലേ. ഇത് പോലും നമ്മൾ പ്രതീക്ഷിച്ചത് അല്ലല്ലോ.. മോള് കരയല്ലേ... ഡോക്ടർ പറഞ്ഞിട്ടുണ്ട് അമലൂട്ടനെ പൂർണതോതിൽ നമുക്ക് തിരിച്ചുകിട്ടും എന്ന്.. മോള് വിഷമിക്കല്ലേ

നിത്യ : ഇല്ല മോഹനേട്ടാ... അവൾക്ക് വിഷമം ഒന്നും ഇല്ല. പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാഞ്ഞിട്ടാ...
സ്വന്തം ഭാര്യയും മാമനും പോയത് അറിയുമ്പോൾ എന്റെ പോന്നുമോൻ എങ്ങനായിരിക്കും അതൊക്കെ താങ്ങുക... എന്റെ അമലൂട്ടന് എല്ലാം കേൾക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനേ...

ഷി : എല്ലാം ശരിയാവും... നമ്മൾ ഇത്രയും സഹിച്ചില്ലേ...ഏട്ടന്റെ ഓർമശക്തി കൂടി തിരിച്ചുകിട്ടും.... അതിനുള്ള വഴിയൊക്കെ ഉണ്ട്. എല്ലാം ഇല്ലെങ്കിലും മംഗലാപുരത്ത് പോയതുമുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ എനിക്ക് അറിയാം. ഒരു കഥപോലെ ഞാനും അമ്മയും പറഞ്ഞുകൊടുക്കും....

........................

ഡോക്ടർ കോശി കുറേ നേരം അമലുമായി സമംസാരിച്ചതിനുശേഷം പുറത്തേക്ക് വന്നു. അയാളുടെ മുഖത്തും നല്ല പ്രതീക്ഷയുള്ളതുപോലെ തോന്നി. ഇനി മരുന്നുകൾ അല്ല നിങ്ങളുടെയൊക്കെ സ്നേഹവും ഓർമപുതുക്കലും പരിചരണവും ഒക്കെയാണ് അമലിന് വേണ്ടതെന്ന വാക്കുകൾ ഷിൽനയെ കൂടുതൽ ഊർജസ്വലയാക്കി.

💬 Comments

View all comments