0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

അമലിന് നടക്കാൻ ചെറിയ ബുദ്ദിമുട്ട് ഉണ്ടെന്നും, ഒരാളുടെയോ, സ്ട്രക്ചറിന്റെയൊ സഹായത്താൽ പതുക്കെ നടന്ന് പഠിക്കണം എന്നും കോശി നിർദേശിച്ചു. അത് മറ്റൊന്നും കൊണ്ടല്ല, കാലിന്റെ എല്ലിനുണ്ടായ ഫ്രാക്ച്ചർ മാറുവാനായി പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള താൽക്കാലിക പ്രശ്നമാണെന്ന് പറഞ്ഞപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. കാലിനുള്ള ഇതേ പ്രശ്നം തന്നെയാണ് ഇടതുകൈക്കും ഉള്ളത്. അതുകൊണ്ട് തന്നെ അമലിന് മറ്റൊരാളുടെ സഹായം വളരെ അത്യാവശ്യമാണ് ഈ ഒരു ഘട്ടത്തിൽ.

കോശി : ഇത്രയും സമയം അമലുമായി സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത്, കഴിഞ്ഞ കുറച്ച് കാലങ്ങൾ വരെയുള്ള എല്ലാം അമലിന് കൃത്യമായി ഓർമയുണ്ട് എന്നാണ്. ചിലപ്പോൾ നമ്മുടെ മനസ്സ് അങ്ങനെയാണ്. ഈ അടുത്ത് നടന്ന കാര്യങ്ങൾ നമുക്ക് വ്യക്തമായി ഓർമ ഇല്ലെങ്കിലും കുട്ടിക്കാലത്തെ ചെറിയ സംഭവങ്ങൾ പോലും നന്നായി ഓർത്തുവയ്ക്കും. അതുകൊണ്ട്  ഇനി നിങ്ങൾ എല്ലാവരും ചേർന്ന് വേണം അമലിന്റെ കഴിഞ്ഞ കാല ഓർമകളിലേക്ക് ആഴ്ന്നിറങ്ങാൻ. ഇന്നത്തെ കാലത്ത് ഇതൊരു വലിയ പ്രശ്നം അല്ല. കാരണം ദിവസത്തിൽ നാല് സെൽഫി എടുക്കുന്നവരല്ലേ നമ്മൾ.. കഴിഞ്ഞ കുറച്ച് ഫോട്ടോകൾ , വീഡിയോ, കല്യാണ ആൽബം അങ്ങനെ പലതും കാണിച്ച് അദ്ദേഹത്തിന് തന്നെ കൻഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ട് എത്തിക്കണം. അപ്പൊ യാന്ത്രികമായി തലച്ചോറും കഠിനാധ്വാനം ചെയ്തുതുടങ്ങും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിങ്ങളോട് പറയുവാൻ ഉണ്ട്. ഇത് എന്റെ തൊഴിലിന്റെ ഭാഗമല്ല എങ്കിലും ഞാൻ ഇത് പറയാൻ ബാധ്യസ്ഥനാണ്. ഇത് ഒരു അപകടം തന്നെയാണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. കാരണങ്ങൾ പലതാണ്. ശരീരത്തിലെ മറ്റ് ഇഞ്ചുറികൾ ഒക്കെ അപകട സൂചന നൽകുന്നതാണ്.

💬 Comments

View all comments