0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.2K

അവന്റെ ബോധം തെളിഞ്ഞാൽ മാത്രം മതി. ബാക്കി ഓർമകളൊക്കെ നമുക്ക് തിരിച്ച് കൊണ്ടുവരാവുന്നതെ ഉള്ളു...

പിന്നെ ഒരു കാര്യം കൂടി. അമലിന്റെ കൂടെ ആരെങ്കിലും രണ്ടുപേർ പോകേണ്ടതായിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ആയാൽ നല്ലത്. പോകുന്ന സ്ത്രീ അമലിന്റെ എന്ത് കാര്യങ്ങൾക്കും കൂടെ നിൽക്കുന്നവർ ആയിരിക്കണം. ഈ ഒരു അവസരത്തിൽ സ്വന്തം ഭാര്യയ്ക്കാണ് നന്നായി അവനെ നോക്കാൻ പറ്റുന്നത്. നിർഭാഗ്യവശാൽ നമുക്ക് അതിന് സാധിക്കില്ലല്ലോ... അതുകൊണ്ട് അമ്മ പോകുന്നതായിരിക്കും നല്ലത്. അമലിനെപോലെ ഒരു ചെറുപ്പക്കാരനെ സ്വന്തം അമ്മയ്ക്ക് നോക്കാൻ ബുദ്ദിമുട്ട് ആണെന്ന് അറിയാം. പക്ഷെ വേറെ വഴിയില്ലാത്തതുകൊണ്ട് നിങ്ങൾ രണ്ടുപേരും പോകുന്നതായിരിക്കും നല്ലത്. മാത്രമല്ല ,അമ്മയോളം സ്നേഹം മക്കൾക്ക് കൊടുക്കാൻ പറ്റുന്ന വേറെ ആരും ഉണ്ടാവില്ലല്ലോ

ഉഷ : ഡോക്ടർ പറഞ്ഞത് ശരിയാ... പക്ഷെ എന്നേക്കാൾ എന്റെ മോനെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട്. അവന്റെ ഭാര്യ അല്ലെങ്കിലും അവനുവേണ്ടി സ്വന്തം ജീവിതം തന്നെ വേണ്ടെന്ന് വച്ച എന്റെ മോളാ ഷിൽന... എന്നേക്കാൾ എന്തുകൊണ്ടും യോഗ്യത അവൾക്കാണ്..

നിത്യ : ഡോക്ടറെ എനിക്ക് പറ്റിയ ഒരു തെറ്റ് കൊണ്ടാണ് അമലിന് മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നത്. അവൻ തുഷാരയുമൊത്ത് നല്ലൊരു ജീവിതം ഉണ്ടാക്കി എടുത്തെങ്കിലും ഇന്നും അവന്റെ ഉള്ളിൽ ഒരു നൊമ്പരമായി എന്റെ മോൾ ഉണ്ടാവും. തുഷാര പോയത് അറിയാതെ കിടക്കുന്ന അമലൂട്ടന് താങ്ങായി ഇനി എന്റെ മോൾ ഉണ്ടാവും. എന്റെ മോൾ പോവണ്ട സ്ഥാനത്താണ് പാവം തുഷാര പോയത്. അതുകൊണ്ട് അവളുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയെങ്കിലും പ്രായശ്ചിത്തം ചെയ്യണം എനിക്ക്. ഇനി അമലിന്റെ തുഷാരയായി ഷിൽന ഉണ്ടാവും

💬 Comments

View all comments