0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.5K

അല്പനേരം ഇരുന്ന് അവരോടൊക്കെ സംസാരിച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് പതിയെ ചുവടുവയ്ക്കുകയാണ് അമൽ. ക്ലബ്ബിൽ പോയിരുന്ന് കൂട്ടുകാരുമൊക്കെയായി അമൽ പതുക്കെ ഓരോ കാര്യങ്ങൾ അറിഞ്ഞു തുടങ്ങി. പക്ഷെ ഇതുവരെ തനിക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് മാത്രം തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരം അമലിന് ലഭിച്ചില്ല.

രാത്രി ഭക്ഷണം കഴിക്കുവാൻ എല്ലാവരും  ഇരിക്കുമ്പോൾ അമലിന്റെ മനസിൽ ചോദ്യങ്ങളുടെ പെരുമ്പറ മുഴങ്ങുകയാണ്. അവന് തല പെരുക്കുന്നുണ്ട്. ഷിൽന ഇടയ്ക്കിടയ്ക്ക് അമലിനെ ശ്രദ്ദിക്കുന്നത് അമൽ കാണുന്നുണ്ട്. കാണുമ്പോഴൊക്കെ അവളെ നോക്കി ചിരിക്കുവാൻ അമൽ മറന്നില്ല. എല്ലാവരും തന്നെ വളരെയധികം ശ്രദ്ദിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അമൽ ഗാഢമായി ചിന്തിക്കുവാൻ തുടങ്ങി. പക്ഷെ എത്ര ആലോചിച്ചിട്ടും എന്താണ് സംഭവിച്ചത് എന്ന് മാത്രം അമലിന് ഓർമയില്ല. ഇനിയും ചിന്തിച്ചാൽ ചിലപ്പോൾ പ്രാന്ത് ആവുമെന്ന് തോന്നിയ അവൻ ഭക്ഷണം കഴിച്ച് നേരെ തന്റെ മുറിയിൽ പോയി ഇരുന്നു.

അമൽ പോയതിന്റെ പുറകെ വീട്ടുകാർ എല്ലാവരും കൂടിയിരുന്ന് ആലോചന തുടങ്ങി. അമലിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക തന്നെ വേണം. ഷിൽന അമലുമായി കൂടുതൽ അടുക്കണം എന്ന വാശി ഉഷയ്ക്ക് ഉണ്ടായിരുന്നു. അതിനൊരു കാരണവും ഉണ്ട്. അവസാനമായി രമേശൻ ലീവിന് വന്നപ്പോൾ ഉഷയുമായി സംസാരിച്ചത് മുഴുവൻ ഷിൽനയെ കുറിച്ച് ആയിരുന്നു. രമേശനും നിത്യയും മകളുടെ നല്ല ഭാവിയെ ഓർത്തും കുടുംബ ബന്ധത്തിൽ താളപ്പിഴകൾ ഉണ്ടാകരുത് എന്നും കരുതി അമലിനെയും ഷിൽനയെയും ഒരുമിക്കാൻ വിടാതിരുന്നതിൽ ഉള്ള മനോവിഷമം ഉഷയുടെ മുന്നിൽ പല തവണ അവതരിപ്പിച്ചിരുന്നു. ഇനി എന്റെ മോൾക്ക് ഒരു ജീവിതം ഉണ്ടാകുമോ എന്നോർത്ത് ആകുലപ്പെട്ടിരുന്ന രമേശന്റെ മുഖം ഉഷയുടെ ഉള്ളിൽ ഉണ്ട്.

💬 Comments

View all comments