Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]
ഉഷയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് എല്ലാവരും ഷിൽനയെ അമലിന്റെ സന്തതസഹചാരി ആക്കി മാറ്റുവാൻ തീരുമാനിച്ചു. ഷിൽന ഇതുവരെ സ്വപ്നത്തിൽ പോലും ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയത് അല്ല. ഒടുവിൽ തന്റെ പ്രിയപ്പെട്ടവനെ പരിചരിക്കുവാനും അവനുമായി കൂടുതൽ അടുത്ത് ഇടപഴകുവാനും ഉള്ള അവസരം എല്ലാവരുടെയും സമ്മതത്തോടെ കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് ഷിൽന. ഷിൽനയുടെ മുഖത്തെ പ്രസരിപ്പ് കാണുമ്പോൾ നിത്യയ്ക്കാണ് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത്. നിത്യ കാരണം ഒരിക്കൽ മുറിഞ്ഞുപോയ കണ്ണികൾ വീണ്ടും യോജിക്കുന്നത് കാണാനുള്ള ഭാഗ്യം മണ്മറഞ്ഞുപോയ തന്റെ ഭർത്താവിന് ഇല്ലല്ലോ എന്ന ദുഃഖവും അവളുടെ മനസിൽ ഉണ്ട്.
.............
മുകളിൽ അമലിന്റെ മുറിയോട് ചേർന്ന് അഞ്ജലിയുടെ മുറിയിലാണ് നിത്യയും ഷിൽനയും കിടക്കുന്നത്. രാത്രി അടുക്കള പണികളെല്ലാം കഴിച്ച് എല്ലാവരും കിടക്കുവാനുള്ള തയ്യാറെടുപ്പിൽ ആണ്. അമലിന്റെ മുറിയിലേക്ക് പോയി കുറച്ചുനേരം അമലുമായി സംസാരിച്ചിരിക്കാൻ പോകുകയാണ് ഷി.
: മോളേ....
: ഉം... എന്താ അമ്മേ
: നീ എന്തൊക്കെയാ അമലൂട്ടനോട് പറയാൻ പോകുന്നത്
: ഇതുവരെ നടന്നത്... ഇന്ന് തന്നെ മുഴുവൻ പറയില്ല... പതുക്കെ പറയാം
: എല്ലാം പറയണോ.... എന്റെ കാര്യം പറയണോ...
ഇനി എന്തായാലും അമലൂട്ടൻ മോൾക്ക് ഉള്ളതാ. അതിനിടയിൽ ഞാൻ ഒരു കരട് ആവരുത്. അവൻ എന്തായാലും ഇപ്പൊ അതൊന്നും ഓർമയില്ലാതെ നിൽക്കുവല്ലേ, അതുകൊണ്ട് എന്റെ കാര്യം വീണ്ടും ഓർമിപ്പിക്കണ്ട..
: എന്റെ അമ്മേ ചുമർ ഇല്ലാതെ ചിത്രം വരയ്ക്കാൻ പറ്റുമോ... അമ്മയുടെ കാര്യം പറയാതെ ഈ കഥ പൂർണമാകുമോ... ഏട്ടന് കുറച്ച് കാലത്തെ ഓർമ നഷ്ടപ്പെട്ടു എന്നേ ഉള്ളു അല്ലാതെ പൊട്ടൻ അല്ല എന്റെ
💬 Comments
View all comments