Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
ആലിംഗനം ചെയ്തു. തന്റെ ഇത്രയും നാളത്തെ ത്യാഗത്തിന്റെ ഫലം അവൾ സന്തോഷ കണ്ണുനീർ പൊഴിച്ചുകൊണ്ട് അമലിനെ കെട്ടിപിടിച്ച് ആഘോഷിച്ചു. അല്പനേരം ഒന്നും മിണ്ടാതെ രണ്ടുപേരും പരസ്പരം കെട്ടിപ്പുണർന്നു അങ്ങനെ നിന്നു. അമലിന്റെ നെഞ്ചിൽ മുഖം ചേർത്ത് ആ ഹൃദയതാളം ഷിൽന അനുഭവിച്ചറിഞ്ഞു. തന്നിൽ നിന്നും ഷിൽനയെ അകറ്റി നിർത്തി അവളുടെ ചുമലിൽ പിടിച്ചുകൊണ്ട് അമൽ ആ കണ്ണുകളിലേക്ക് നോക്കി നിന്നു. ശേഷം ഷിൽനയുടെ തല പിടിച്ചുകൊണ്ട് അവൻ മുന്നോട്ട് വന്ന് അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം സമ്മാനിച്ചതും ഷിൽന അമലിനെ കെട്ടിപിടിച്ചുകൊണ്ട് വീണ്ടും ആ നെഞ്ചിൽ തലചായ്ക്ക് നിന്നു.
: മോളേ ഷീ.....
: ഉം.....
: എങ്ങനാടി ഞാൻ നിന്നോട് നന്ദി പറയേണ്ടത്....
: വേണ്ട ഏട്ടാ..... ഏട്ടൻ ഒന്നും പറയണ്ട.
ഞാൻ ആയിട്ട് ഈ കാര്യം ഏട്ടനോട് പറയില്ലെന്ന് കരുതിയിട്ട് തന്നെയാ എല്ലാ കഥകളും പറഞ്ഞപ്പോൾ എന്റെ കാര്യം മാത്രം ഒളിച്ചു വച്ചത്. മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞ ഷിൽനയെ ഏട്ടൻ സ്നേഹിക്കരുത്. ഏട്ടന് എന്നെങ്കിലും പഴയ കാര്യങ്ങൾ എല്ലാം ഓർമവരും. അപ്പോൾ മനസ്സിലാക്കിയാൽ മതി എന്നെ. ഏട്ടനോട് ഞാൻ മുൻപ് പറഞ്ഞത് തന്നെയാ ഇപ്പോഴും പറയാൻ ഉള്ളത്. എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. എന്നെങ്കിലും ഏട്ടൻ എന്റെ സ്നേഹം തിരിച്ചറിയുമ്പോൾ കൂടെ കൂട്ടിയാൽ മതി എന്നെ.
: എന്റെ ഷീ.... വിഷ്ണു ഒരിക്കലും എന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ല. ഞാൻ ആണ് എപ്പോഴും ഓരോ കാര്യങ്ങളിലും അവന് വഴികാട്ടി ആയിട്ടുള്ളത്. പക്ഷെ ഇന്ന് അവൻ എന്നോട് ഇങ്ങനൊക്കെ പറയണമെങ്കിൽ, ഞാൻ എത്രത്തോളം
💬 Comments
View all comments