0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

നിന്നെ സ്നേഹിച്ചിരുന്നു എന്നും, നീ എത്രത്തോളം എനിക്കുവേണ്ടി സഹിച്ചു എന്നും മനസിലാവും എനിക്ക്. ഞാൻ കാരണം നിങ്ങൾ ഒക്കെ അനുഭവിച്ച വേദനയ്ക്ക് കണക്കുണ്ടാവില്ലെന്ന് അറിയാം. അതുകൊണ്ട് ഇനിയും എന്റെ മോളേ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല എനിക്ക്.

: ഏട്ടാ.... എനിക്ക് കൂടുതൽ ഒന്നും വേണ്ട. ഈ മനസിൽ എവിടെങ്കിലും ഇത്തിരി സ്നേഹം എന്നോട് കാണിച്ചാൽ മതി. തെറ്റാണെന്ന് അറിയാം. എങ്കിലും എനിക്ക് എന്റെ ഏട്ടനെ ഒറ്റയ്ക്ക് ആക്കാൻ കഴിയില്ല ഇനി. തുഷാരയുടെ ആത്മാവ് മനസിലാക്കും എന്നെ. അവൾ എന്നോട് പൊറുക്കും.

: ഷി... എങ്ങനെ ആയിരിക്കും അവൾ എന്റെ കൂടെ ജീവിച്ചത്. ഞാൻ ആ പാവത്തിനെ സ്നേഹിച്ചിരുന്നോ ശരിക്കും ? ഞാൻ ചെയ്ത തെറ്റുകളുടെ ഇരയാണോ തുഷാര, താലി കെട്ടിയത് ഞാൻ ആയതുകൊണ്ട് കഷ്ടപ്പെട്ട് എന്റെ കൂടെ ജീവിക്കുകയായിരുന്നോ അവൾ ....

: ഇല്ല ഏട്ടാ.... അവളുടെ ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ സ്നേഹം ഏട്ടനിൽ നിന്നും അവൾ അറിഞ്ഞിട്ടുണ്ട്. അവൾക്ക് അവസാനമായി വെള്ളം കൊടുത്തതും ഏട്ടൻ ആയിരുന്നു. മരിച്ചെന്ന് കരുതി ഏട്ടനെ അവർ റോഡിൽ ഉപേക്ഷിച്ചപ്പോഴും ഏട്ടന്റെ മടിയിൽ തലവച്ച് കിടക്കുന്ന തുഷാരയുടെ കൈകൾ ഏട്ടൻ മുറുകെ പിടിച്ചിരുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു എന്റെ ഏട്ടന് തുഷാരയെ.

: പാവം... ഞാൻ കാരണം അവൾക്ക് ഈ ഗതി വന്നല്ലോ...

: ഏട്ടൻ തുഷാരയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അറിയാൻ അവളുടെ ഡയറി വായിച്ചാൽ മതി. പിന്നെ ഞാൻ നേരത്തെ പറഞ്ഞില്ലേ അവൾ എന്നോട് പൊറുക്കുമെന്ന്... അതും ഉണ്ട് ആ ഡയറിയിൽ. ഞാൻ പോലും അറിഞ്ഞിരുന്നില്ല അവൾ എന്നെ

💬 Comments

View all comments