0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

നിന്നുള്ള പല വിവരങ്ങളും അളിയൻ കൈമാറി. വണ്ടി ഓടിച്ചിരുന്ന ആളിന്റെയും കൂടെ ഉണ്ടായിരുന്ന ആളിന്റെയും ഡീറ്റൈൽസ് മുഴുവനായും കിട്ടി. അത് കൂടാതെ അമൽ പറഞ്ഞതുപ്രകാരമുള്ള മറ്റ് ചില ഫോട്ടോസ് കൂടി അളിയൻ അയച്ചുനൽകി.  ഈ കളികളൊക്കെ ദുബായിൽ കളിക്കുന്നത് അളിയൻ അല്ല, എല്ലാം പ്രദീപേട്ടന്റെ ഏർപ്പാട് ആണ്. അളിയൻ ഇതൊക്കെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നു എന്ന് മാത്രം. ഇനി വേണം കിട്ടിയ ഡീറ്റൈൽസ് ഒക്കെ പഠിച്ച് ഇവരൊക്കെ തമ്മിൽ എങ്ങനെ ഒന്നായി, അല്ലെങ്കിൽ ഇവരെ ബന്ധിപ്പിക്കുന്ന പൊതു ഘടകം എന്താണ് എന്ന് അറിയാൻ. അതിനായി ഒരാളെ കാണേണ്ടി വരും. അയാൾക്ക് ചിലപ്പോൾ സഹായിക്കാൻ പറ്റുമായിരിക്കും.
.............

കുറച്ച് ദിവസങ്ങൾ കടന്നുപോയെങ്കിലും അമൽ കാണണം എന്ന് മനസ്സിൽ വിചാരിച്ചിരുന്ന ആൾ അമലിനെ അന്വേഷിച്ച് അവന്റെ വീട്ടിലേക്ക് നടന്നു കയറി. അത് മറ്റാരും അല്ല ലീനയാണ്. ഷിൽനയ്ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും അമൽ ലീനയെ വിളിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് പോയി. ഷിൽനയ്ക്ക് ഏകദേശം കാര്യങ്ങൾ അറിയാമെങ്കിലും വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നിന്നു. ഒത്തിരി നേരം സംസാരിച്ചു കഴിഞ്ഞ ശേഷം സന്തോഷത്തോടെയാണ് ലീന ആ മുറിയിൽ നിന്നും ഇറങ്ങി വന്നത്. ഉടനെ ഷിൽന ഏട്ടന്റെ അടുത്തേക്ക് ഓടിചെന്ന് കാര്യങ്ങൾ തിരക്കിയെങ്കിലും അമൽ പൂർണമായ വിവരങ്ങൾ അവളോട് പറഞ്ഞില്ല. എന്നാൽ ലീന പാവമാണെന്നും അവളുടെ അറിവോടെ അല്ല ഇതൊന്നും നടന്നതെന്നും കേട്ടപ്പോൾ ഷിൽനയ്ക്കും ആശ്വാസമായി. പക്ഷെ ലീന അറിഞ്ഞതിനും അപ്പുറം ആണ് കാര്യങ്ങൾ. വില്ലൻ ഇപ്പോഴും കർട്ടന് പുറകിൽ ആണ്. അവനെ പുകച്ച് പുറത്ത് ചാടിക്കണം. അതിനായി വേട്ട ആരംഭിക്കണം.

💬 Comments

View all comments