0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

നേരെ ഓടിയടുത്തു. അവന്റെ കൈമടക്കിയുള്ള പഞ്ച് എന്റെ മൂക്കിന് നേരെ വന്നതും ഞാൻ ആ കയ്യിൽ പിടിച്ച് താഴേക്ക് തിരിച്ച് ഒടിച്ച് അവനെ മണലിൽ കിടത്തി. കമഴ്ന്ന് കിടക്കുന്ന അവന്റെ പുറത്ത് മുട്ടുകാൽ  കയറ്റിവച്ച് ഇടതുകൈകൊണ്ട് അവന്റെ കഴുത്തിന് പുറകിലായി ഒന്ന് കൊടുത്തു. കുട്ടൻ ഓടിവന്ന് എന്നെ ചവിട്ടാൻ തുനിഞ്ഞതും അളിയൻ കാലു നീട്ടി ഒരു തൊഴി വച്ചുകൊടുത്തു. പുറകിലേക്ക് തെറിച്ചു വീണ കുട്ടനെ രണ്ടുപേർ ചേർന്ന് അവന്റെ കൈകൾ രണ്ടും പുറകിലേക്ക് മടക്കി പിടിച്ച് നിന്നു. പ്രദീപേട്ടൻ മുന്നോട്ട് വന്ന് കുട്ടന്റെ ചെകിടടച്ച് ഒന്ന് കൊടുത്തു.

പ്രദീപ് : പൊളക്കാതെ  നിക്കെടാ നായിന്റെ മോനെ… അറക്കാൻ  കൊണ്ടുവന്നപ്പോഴും അവന്റെയൊക്കെ അഹങ്കാരം കണ്ടില്ലേ…

മഹറൂഫ് എന്നെ തള്ളി മറിച്ചിട്ടുകൊണ്ട് നല്ലൊരു സംഘട്ടനത്തിനുള്ള രംഗം ഒരുക്കി. പരസ്പരം ചവിട്ടിയും കുത്തിയും രണ്ടുപേരും നന്നായി ഫൈറ്റ് ചെയ്തു. വണ്ടിയുടെ ഡിക്കിയിൽ ഉണ്ടായിരുന്ന മൺവെട്ടിയെടുത്ത്  മഹറൂഫ് എനിക്കുനേരെ കുതിച്ചു. അവന്റെ വലതു കൈ വീശിയുള്ള അടിയിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി. എന്റെ തലക്ക് നേരെയുള്ള അവന്റെ രണ്ടാമത്തെ ശ്രമവും ഞാൻ കുനിഞ്ഞു നിന്ന് അവന്റെ കാല്  വാരിയതും ഒരുമിച്ചാണ്. നിലത്ത് മലർന്നടിച്ച് വീണ അവന്റെ കയ്യിൽ നിന്നും മൺവെട്ടി ബലമായി പിടിച്ചു വാങ്ങി അവന്റെ നെഞ്ചിൻ കൂടി നോക്കി ഒന്ന് കൊടുത്തു. ആ അടിയിൽ അവന്റെ വാരിയെല്ല് ഒടിഞ്ഞു കാണും. അരിശം തീരാതെ നിൽക്കുന്ന കണ്ട എനിക്ക് നേരെ അളിയൻ കയ്യിലൊരു ഇടിവെട്ട് പൈപ്പ് റേഞ്ചുമായി വന്നു,....

: അളിയാ… അവന്  മൺവെട്ടി പോരാ. നല്ല പഞ്ച് കിട്ടാൻ ഇതാണ് ബെസ്ററ്.

💬 Comments

View all comments