0%

Chapter Title : പൂജ - പ്രസവിക്കാത്തവൾ 2 [Dream Lover]

Author : Dream Lover Read All Parts 110.9K

കയ്യുടെ പിറകിലായിട്ടുള്ള ആ കറുത്ത പാട് അത് നിനക്ക് ജന്മനാകിട്ടിയ മറുകാണ് അത് കണ്ട ഓർമ എനിക്കിപ്പോഴുമുണ്ട്.. അതിനെ കുറിച്ച അന്ന് ആ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ഞങ്ങൾ സംസാരിച്ചിരുന്നു... ഞാനന്നു ബാംഗ്ലൂരിൽ വനജ മാഡത്തിന്റെ കൂടെ പ്രാക്ടീസ് ചെയ്യുകയാണ്..."

അവൾ കയ്യിന്റെ പിറകിലെ മറുക് തടവിക്കൊണ്ട് പറഞ്ഞു...

"നിങ്ങൾക്ക് ആള് മാറിയതായിരിക്കും..."

"അതായിക്കോട്ടെ ഇപ്പോളും അവിടത്തെ ഹോസ്പിറ്റലിൽ നിങ്ങളുടെ ഓപ്പറേഷന്റെ റെക്കോർഡ്‌സ് ഉണ്ടാകും എന്റെ ഒരു കോൾ മതി എനിക്കതു കിട്ടാൻ.. അത് നീയാണെകിൽ ഞാൻ ജീവനെ അത് അറിയിക്കും.. നീയായിട്ട് സത്യം പറയുകയാണെങ്കിൽ അവനറിയാതെ ഞാൻ നോക്കാം"

അതിനു പൂജ മറുപടി പറഞ്ഞില്ല.. അവൾക്കറിയാം അവളെ ഹാരിസ് തിരിച്ചറിഞ്ഞത്..

എന്തിനായിരുന്നു ഈ സ്ലീവ്‌ലെസ് ഡ്രെസ്സിടാൻ തോന്നിച്ചത്. ആ മറുക് കണ്ടതുകൊണ്ടാണ് അവൻ എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞത്... അവൾ മനസ്സിൽ അവളെ ശപിച്ചു...

"നിനക്കിനി ഒരു അമ്മയാകാൻ കുറച്ചു പാടാണെന്നുള്ള കാര്യവും.. അതെങ്ങനെ ആ സാഹചര്യത്തിലെത്തിയെന്നും നീ തന്നെ അവനോടു പറയേണ്ടി വരും...."

അവൾ അടക്കി വെച്ച കണ്ണുനീർ ധാര ധാരയായി താഴേക്ക് വീണു... കടിച്ചു പിടിച്ച സങ്കടം ഒരു കരച്ചിലായി അണപൊട്ടി ഒഴുകി...

"എന്റെ ജീവിതം തകർക്കരുത്.. എന്റെ അറിവില്ലാതെ പ്രായത്തിൽ പറ്റിപോയ ഒരു തെറ്റാണു.. ഇതു ജീവേട്ടനോട് പറഞ്ഞ എന്റെ ജീവിതം തകർക്കരുത് "

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

"അയ്യേ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല നിന്റെ ജീവിതം തകർത്തിട് എനിക്കെന്ത് കിട്ടാനാ.. കരയല്ലേ "

അവൻ അവളെ സമാധാനിപ്പിച്ചു...

പിന്നെ കുറച്ചു നേരം അവരിരുവരും സംസാരിച്ചില്ല.. ജീപ്പ് ജീവന്റെ വീട് ലക്ഷ്യംവെച്ച്

💬 Comments

View all comments