Chapter Title : പൂമഴ പെയ്ത തീരങ്ങൾ 2 [സ്പൾബർ]
പറഞ്ഞു..
“ എന്നാ സാറ് മുന്നിൽ വിട്ടോ… ഞാൻ പിന്നാലെ ബൈക്കിൽ വരാം…”..
“വേണ്ടെടാ… നീ വണ്ടിയിലേക്ക് കയറ്…
നിന്നെ ഇവിടെത്തന്നെ കൊണ്ട് വന്ന് ഇറക്കാം…”..
“ എന്നാ ഞാനാ ടേപ്പൊന്ന് എടുക്കട്ടെ സാറേ… “..
ബാബുരാജ് അവന്റെ ബൈക്കിന്റെ കവറിൽ നിന്നും അളക്കാനുള്ള ടേപ്പെടുത്ത് വന്ന് വണ്ടിയിൽ കയറി.. ജോർജ് മുന്നിലാണിരിക്കുന്നത്.. ബാബു പിന്നിലും.. ദേവദാസ് വണ്ടിയെടുത്തു..
എങ്ങോട്ട് പോകണമെന്ന് പ്രത്യേകിച്ച് ഒരു ലക്ഷ്യമൊന്നും അയാൾക്കില്ലായിരുന്നു..എങ്കിലും അവിടുന്ന് കുറച്ച് മാറി ഒരു പഞ്ചായത്ത് ഗ്രൗണ്ടുണ്ട്..അവിടേക്കാണയാൾ വണ്ടി വിട്ടത്.. ഈ സമയത്ത് അവിടെ ആരും ഉണ്ടാവില്ലെന്ന് അയാൾക്കറിയാം.
ഗ്രൗണ്ടിലേക്ക് കയറ്റി നിർത്തി ദേവദാസ് വണ്ടി ഓഫാക്കി.. ബാബൂന് ഒന്നും മനസിലായില്ല..
“എന്താ സാർ ഇവിടെ നിർത്തിയത്… ?”..
തെല്ല് പരിഭ്രമം ബാബുവിന്റെ ചോദ്യത്തിലുണ്ടായിരുന്നു..
“ ജോർജേ… അതവന് കാണിച്ച് കൊടുക്ക്…”..
ദേവദാസ് മുരണ്ടു..
ജോർജ് പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് ഒരു ഫോട്ടോ ബാബുവിന് കാണിച്ച് കൊടുത്തു..
“ഇതാരാന്ന് നിനക്കറിയോ… ?”..
ജോർജാണത് ചോദിച്ചത്..
തന്റെ തന്നെ ഫോട്ടോയിലേക്ക് ബാബുരാജ് പകച്ച് നോക്കി..
“ പറയെടാ… ഇതാരാന്ന് നിനക്കറിയില്ലേ…?”..
ദേവദാസ് കലിപ്പിലാകുന്നതറിഞ്ഞ് ജോർജ് അയാളുടെ കയ്യിൽ പിടിച്ചു..
“ശരിക്ക് നോക്കിയിട്ട് പറ… ഇത് നീയല്ലേ… ?”..
ജോർജ് സൗമ്യമായാണ് ചോദിച്ചത്.. ബാബു മൂളി..
“ഈ ഫോട്ടോ എങ്ങിനെയാ ഞങ്ങൾക്ക് കിട്ടിയതെന്ന് നിനക്കറിയോ… ?”..
“അത്… ഫേസ് ബുക്കിൽ നിന്നെടുത്തതാണോ…?’..
ബാബു പതിയെ ചോദിച്ചു..
“ഈ ഫോട്ടോ നീ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നോ… ?”..
ജോർജ് ഒട്ടും ദേഷ്യപ്പെടാതെ മാന്യമായിട്ടാണ് ചോദിക്കുന്നത്.. ദേവദാസിന് എന്തേലും ചോദിക്കാനുള്ള അവസരം അയാൾ
💬 Comments
View all comments