Chapter Title : പൂമഴ പെയ്ത തീരങ്ങൾ 2 [സ്പൾബർ]
കൊടുത്തതുമില്ല..
“ അതറിയില്ല സാറേ… ഫേസ്ബുക്കിൽ പല ഫോട്ടോയും ഞാൻ പോസ്റ്റ് ചെയ്യാറുണ്ട്… “..
കാര്യം മനസിലാവാതെയാണ് ബാബു സംസാരിക്കുന്നത്..
“ഈ ഫോട്ടോ ഞങ്ങൾക്ക് കിട്ടിയത് ഫേസ് ബുക്കിൽ നിന്നല്ല…ടൗണിലെ എ ടി എം മെഷീനിൽ പതിഞ്ഞതാണ് നിന്റെയീ ഫോട്ടോ… കഴിഞ്ഞ പതിനാലാം തിയ്യതി രാവിലെ പതിനൊന്ന് മണിക്ക് നീയാ എ ടി എമ്മിൽ പോയിട്ടുണ്ട്… അതെന്തിനാ നീ അവിടെ പോയത്… ?”..
ബാബുരാജ് കുറച്ച് നേരം ആലോചിച്ചിരുന്നു..
“ആ… അത് സാറേ… ഇപ്പോ കൂടുതലാൾക്കാരും വർക്ക് ചെയ്യുന്ന പൈസ അക്കൗണ്ടിലേക്കാ തരുന്നത്… എന്റെ പയ്യന്മാർക്ക് പൈസയെടുത്ത് കൊടുക്കാനാ ഞാനവിടെ പോയത്…”’
“എന്നിട്ട് അന്ന് നീയെത്ര രൂപയെടുത്തു….?”...
“ അയ്യായിരം രൂപയാണെന്നാണ് എന്റെ ഓർമ്മ…”..
ജോർജും, ദേവദാസും പരസ്പരം നോക്കി..
“ ഇതൊക്കെയെന്തിനാ നിന്നോട് പറഞ്ഞതും ചോദിച്ചതുമെന്ന് നിനക്ക് മനസിലായോ… ?”..
മൊബൈൽ പോക്കറ്റിലേക്കിട്ട് കൊണ്ട് ജോർജ് ചോദിച്ചു..
“ അതാ ഞാനും ആലോചിക്കുന്നത്… സാറിന്റെ വീട്ടിലെന്തോ വർക്കുണ്ടെന്ന് പറഞ്ഞല്ലേ എന്നെ വണ്ടിയിൽ കയറ്റിയത്… എനിക്കൊന്നും മനസിലായില്ല സാറേ…”..
ബാബുരാജിന്റെ നിഷ്കളങ്കത കണ്ട് ജോർജും, ദേവദാസും ഒരു നിമിഷം പതറി.. ഇനി ഇവനല്ലേ പ്രതി..?.
“ബാബൂ… നിന്നോട് തുറന്ന് പറയാം…
നീ ആ എ ടി എമ്മിൽ കയറിയ അതേ സമയത്ത് അതേ എ ടി എമ്മിൽ നിന്ന് ഈ സാറിന്റെ ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്… നീയാണ് അതെടുത്തത് എന്നതിനുള്ള എല്ലാ തെളിവും ഞങ്ങൾക്ക് കിട്ടി.. ഞാനൊരു ബാങ്കുദ്യോഗസ്ഥനാ… എന്റെ അന്വോഷണത്തിൽ ഈ സാറിന്റെ ഒറിജിനൽ എ ടി എം കാർഡുപയോഗിച്ചാണ് നീ പണം പിൻവലിച്ചത്… ഇനി
💬 Comments
View all comments