Chapter Title : പൂമഴ പെയ്ത തീരങ്ങൾ 2 [സ്പൾബർ]
പറ… ആ കാർഡ് നിനക്കെവിടുന്ന് കിട്ടി… ?..
ആരാണ് നിനക്കാ പിൻ നമ്പർ പറഞ്ഞ് തന്നത്… ?”..
ജോർജ് കാര്യം വ്യക്തമായിത്തന്നെ ചോദിച്ചു..
“സാറെന്തൊക്കെയാണീ പറയുന്നത്… ?.
എനിക്കൊന്നുമറിയില്ല…”..
ബാബു ഒറ്റവാക്കിൽ പറഞ്ഞു..
അവന് പതർച്ചയില്ലെന്ന് ജോർജ് കണ്ടു..
“ശരി… അത് വിട്… നീയീ സാറിന്റെ വീട്ടിൽ വർക്കിന് പോയിരുന്നല്ലോ… അപ്പോ അവിടുത്തെ ചേച്ചി നിന്റെ പൈസ അക്കൗണ്ടിലേക്കാണോ തന്നത്… ?. അതോ പൈസയായിട്ട് കയ്യിൽ തന്നോ… ?”..
“ അത്… പൈസയായിട്ടാ തന്നത്…”..
"എത്ര രൂപ…?”..
"രണ്ട് പ്രാവശ്യമായിട്ട് പതിനെട്ടായിരം രൂപ.. ഒരു പത്തും ഒരു എട്ടും…”..
“ആ വർക്ക് കഴിഞ്ഞതിന് ശേഷം നീ ആ വീട്ടിൽ പോയിരുന്നോ… ?”..
“ഇല്ല…”..
“അന്നത് ഫിറ്റ് ചെയ്യാൻ നീ തനിച്ചായിരുന്നോ പോയത്…?”.
“ ഒരു ദിവസം ഒരു പയ്യനുണ്ടായിരുന്നു… പിറ്റേന്ന് ഞാനൊറ്റക്കാ പോയത്… അന്ന് കുറച്ച് പണിയേ ഉണ്ടായിരുന്നുള്ളൂ…”..
ബാബുരാജിന്റെ ഉത്തരം കൃത്യമായിരുന്നു.. ഒരു കള്ളത്തരവും അവനില്ലെന്ന് ജോർജിന് തോന്നി..
ദേവദാസ് ഒന്നും മിണ്ടാതെ അവർ പറയുന്നത് കേൾക്കുകയാണ്..
“ബാബൂ… നീ സത്യം പറയണം…എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്… രണ്ട് തവണയായി നാൽപതിനായിരം രൂപയാണ് ഈ സാറിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത്… അതെടുത്തത് നീയാണെന്ന് ഞങ്ങൾക്കുറപ്പാണ്…ആ പണം നീയെടുത്തോ… പക്ഷേ ആ എ ടി എം കാർഡ് നിനക്കെവിടുന്ന് കിട്ടി… ?..
അതാരാണ് നിനക്ക് തന്നത്… ?”..
ജോർജ് വളരെ മാന്യമായി ചോദിച്ചു..
“എന്റെ സാറേ… സാറെന്താണീ പറയുന്നത്… ?.. നാൽപതിനായിരം രൂപ ഞാനെടുത്തെന്നോ… ?.. ഇല്ലാവചനം പറയരുത് സാറേ… ആ സമയത്ത് ഞാൻ എ ടി
💬 Comments
View all comments