Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]
കരച്ചിലും വരുന്നുണ്ടായിരുന്നു. മുഖം ടേബിളിൽ പൂഴ്ത്തികൊണ്ട് അവൾ പതിയെ തേങ്ങി.
കണ്ണുകൾ ഇറുകിയടച്ചതും, നകുലന്റെ ചിരിച്ച മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു.
ഇരുവരും, കെട്ടിപ്പിടിച്ചും ഉമ്മ വെച്ചുമൊക്കെ ബെഡിൽ കിടന്നുരുണ്ടതും, അവൻ തന്റെ തലമുടി ഉഴപ്പിയതും, താൻ വഴക്കുണ്ടാക്കിയതും ഒക്കെ അവളുടെ മനസ്സിൽ വന്നപ്പോൾ അവളെണീറ്റ് അവന്റെ ഫോട്ടോയെ കയ്യെത്തിച്ചെടുത്തു. എന്നിട്ട് നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു.
“തെമ്മാടി, ഇങ്ങോട്ടു വാടാ നീ! ഞാനെങ്ങും മിണ്ടില്ല നിന്നോടിനി.”
സ്നേഹ ഒന്നുകൂടെ നകുലിനെ വിളിച്ചു.
ഇത്തവണ അവന്റെ ഫോൺ അങ്ങേത്തലക്കൽ അവനെടുത്തു.
“എന്താമ്മേ!”
“എടാ ചെറുക്കാ നീയെവിടെ പോയിരിക്കുവാ?!”
“ഗ്രൗണ്ട് ന്നു വന്നേയുള്ളു അമ്മാ!”
“നിമിഷയോടു നിനക്കെന്താടാ!?”
“എനിക്കെന്ത്? അവളല്ലേ വിളിച്ചിട്ട് ഫോൺ എടുക്കാത്തതും, മെസ്സജിന് റിപ്ലൈ അയക്കാത്തതും!”
“ശരി. നീ നാളെ കാലത്തു ഇങ്ങത്തിക്കോണം! ചിങ്ങംചിറക്ക് പോകാനുള്ളതാ. വല്യച്ചനും ചെറിയച്ഛനും മക്കളും എല്ലാരുമുണ്ട്! നീ മാത്രേ ഇല്ലാത്തത് ഉള്ളു.”
“അത് ഞാനില്ല, എനിക്ക് നാളെ മാച്ച് ഉള്ളതാ!”
“ഓ പിന്നെ നീയൊന്നു മിണ്ടാണ്ടിരിക്ക് നകുൽ. ദേ ഞാനച്ഛനോടു കൊടുക്കാം!”
നകുൽ ‘കുടുങ്ങിയല്ലോ നാഥാ’ എന്ന മട്ടിൽ കൈ തലയിൽ വെച്ചതും,
“എന്താടാ നീ വല്ലോം കഴിച്ചോ!” അങ്ങേത്തലക്കൽ കടുപ്പിച്ച ഒരു ശബ്ദം!
“ഒന്ന് വേഗം ഫ്രഷ് ആയിട്ട്, ചായ കുടിക്കാൻ പോണം അച്ഛാ!”
“ഉം, ഇന്ന് രാത്രി ഉള്ള ബസ്സിന് വന്നോണം!”
“അത്….”
“ഒന്നും ഇങ്ങോട്ടു പറയണ്ട!” അച്ഛന്റെ ഗൗരവ സ്വരം.
വല്ലപ്പോഴുമേ അതുള്ളൂ. പിന്നെ അപ്പീലില്ല.
“ഉം വരാം!” നകുലിന്റെ ഉള്ളിൽ അച്ഛനോട് നല്ല പേടിയുണ്ട്.
അമ്മയെ ആണ് അവന്റെ കൂട്ട്.
സ്നേഹ അവനെ ലാളിച്ചും കൊഞ്ചിച്ചും വഷളാക്കി എന്ന് വേണം പറയാൻ.
പക്ഷെ നിമിഷ അങ്ങനെയൊന്നുമായിരുന്നില്ല. നല്ല കുട്ടി. എന്ന് വെച്ചാൽ, പഠിക്കാനും മിടുക്കി. നൃത്തം ചെയ്യാനും അറിയാം. ഇപ്പൊ ബി-ഫാമിനു ചേർന്നിട്ടേയുള്ളു.
നകുലന്റെ അച്ഛൻ അജിത് അവനെ ഫുട്ബോളിനൊപ്പം, നന്നായി ഷട്ടിൽ കളിക്കാനും പഠിപ്പിച്ചിരുന്നു. പിന്നെ മാച്ച് ഒക്കെ അവന്റെയൊപ്പം ഇരുന്നു കാണാറുമുണ്ട്. അങ്ങനെയാണ് അവനു സ്പോർട്സിൽ താല്പര്യം ഉണ്ടായത്.
പക്ഷെ നിമിഷയ്ക്കാണ് ഷട്ടിൽ കളിക്കാൻ കൂടുതലിഷ്ടം.
രണ്ടാളും അച്ഛൻ വാങ്ങിക്കൊടുത്ത വെസ്പയിൽ ഗ്രൗണ്ടിൽ ചെല്ലുമ്പോൾ
💬 Comments
View all comments