Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]
...വീണ്ടും ഞാൻ ആ വിളി കേട്ട് ...
അഹ്...ഞാൻ ഞെട്ടി...
ആ കാഴ്ച കണ്ടു ഞാൻ അലറി ..ഒരു രൂപം പാറക്കെട്ടിൽ ഇരിക്കുന്നു ..പക്ഷെ എന്റെ ശബ്ദം വെളിയിൽ വരുന്നില്ല..കനത്ത കാറ്റും മഴയും ..ഒന്നും കാണുവാൻ പോലും ..മേള.തൊണ്ട വരണ്ടു ..ഞാൻ നാവു നീട്ടി മഴവെള്ളം കുടിച്ചു ...
ഉണ്ണി ..നീ .പേടിക്കണ്ട ...നിന്നെ ഒന്നും ചെയ്യാൻ അല്ല...നിന്റെ സഹായത്തിനു വേണ്ടി കേഴുന്ന ഒരാൾ ആണ് ഞാൻ ....
അഹ്....ഞാൻ മെല്ലെ ആ മാല എടുത്തു ,പാറയുടെ അടുത്തേക്ക് നടന്നു ..
വരൂ ഉണ്ണി..സധൈര്യം വരൂ ..നീ പേടിക്കണ്ട ...
യന്ത്രികം എന്നോണം ഞാൻ പാറയുടെ അടുത്ത് എത്തി ..
ഇരിക്ക് ഉണ്ണി ...
ഞാൻ അറിയാതെ ഇരുന്നുപോയി ...
പേടിക്കേണ്ട ഉണ്ണി ....
അൽപ സമയം എടുത്തു എനിക്ക് നിന്ന് പോയ ശ്വാസം തിരികെ വരാൻ ...
ഉണ്ണി ...ആ രൂപം വീണ്ടും വിളിച്ചു ..
എനിക്ക് അല്പം ധൈര്യം വന്നത് പോലെ..
ഞാൻ നോക്കി..നിങ്ങൾ ആരാ ..
അഹ്...ഉണ്ണി...ഞാൻ പൂതപ്പാറ പ്പുകൂറ്റൻ
എന്റെ കഥ ഉണ്ണി കേൾക്കണം .ഉണ്ണി ഞാൻ അഞ്ചു ദശാബ്ദങ്ങൾക് മുൻപ് ഇവിടെ ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആണ് ,ചതിയിൽ അകപ്പെട്ടു പിടഞ്ഞു വീണ ഒരു ആത്മാവ് .ഉണ്ണി നിന്റെ സഹായം കിട്ടിയാൽ മാത്രമേ എനിക്ക് മോക്ഷം പ്രാപ്തം ആകുക ഉള്ളു .ഉണ്ണി ,ഞാൻ ഒരു പാവം ആയിരുന്നു .പണ്ട് ,ഈ കാട് ഭരിച്ചിരുന്ന മൂപ്പന്റെ ഇളയ മകൻ ,ആയിരുന്നു ഞാൻ .എല്ലാ കലകളിലും നൈപുണ്യം ഉള്ളവൻ .കാട്ടിലെ നിയമ പ്രകാരം
💬 Comments
View all comments