Chapter Title : പൂവാലൻ തെരുവ് [അഞ്ജലി മേനോൻ]
അത്തരക്കാർ അല്ല... "
"കണ്ടവൻ ഒന്നുമല്ല..... ഇച്ചായന്റെ കൂട്ടുകാരനാ.. "
"ഫു... കൂട്ടുകാരൻ.. അവന്റെ തൊഴിൽ എന്താന്ന് അറിയോ നിനക്ക്....? "
"അറിയാം..... ബ്രോക്കർ... "
"ഓഹോ.... അപ്പൊ... എല്ലാം അറിഞ്ഞും കൊണ്ടാ..... എന്റെ മോനെ നീ ചതിച്ചല്ലോടി ....? "
"എനിക്കൊന്നും മനസിലാവുന്നില്ല... !"
രാജി വിതുമ്പി.....
"ഈ..... നാട്ടിലെ അറിയപ്പെടുന്ന കൂട്ടി കൊടുപ്പുകാരന്റെ കൂടെ പോയി വന്നിട്ട്.... മോങ്ങിയാ മതിയല്ലോ... ഒരു അന്യ പുരുഷന്റെ കൂടെ ഇങ്ങനെ കെട്ടിയോളെ പോലെ വട്ടം ചുറ്റി ഇരുന്നിട്ട് വന്നത് കാണാൻ ഇനി ആരെങ്കിലും ബാക്കിയുണ്ടോ.... ജീവിച്ചേ കഴിയുന്നുണ്ടോ ? അവൻ നാളെ ഇങ്ങെത്തും.... അത് കഴിഞ്ഞാട്ടെ "
"കൂട്ടി കൊടുപ്പ്കാരനോ.....? "
നെടുവീർപ്പോടെ രാജി ചോദിച്ചു..
കരഞ്ഞു വിളിച്ചു ഇട്ട ഉടുപ്പ് പോലും മാറാതെ... ബെഡിൽ കമിഴ്ന്നു വീണു...
ഓഫിസ് ജോലിക്കിടെ സൈലന്റ് ആക്കി ഇട്ട ഫോൺ എടുത്തു...
ഇച്ചായന്റെ ഉൾപ്പെടെ 9 മിസ്സ്ഡ് കാൾ....
ഫോണിൽ കിട്ടാതെ വന്നപ്പോൾ... മൂന്നു നാല് പേര് മെസ്സേജ് അയച്ചു,
"ഇത്രക്കങ്ങ് വിചാരിച്ചില്ല !"
"സോറി... അറിഞ്ഞില്ല, ഇത്തരക്കാരി ആണെന്ന് "
"മോശമായി പോയി.... "
"ഫ്രണ്ട് ആണെന്ന് പറയാൻ നാണം തോന്നുന്നു "
അതൊക്കെ പോകട്ടെ... ഇച്ചായനെ തിരിച്ചു വിളിക്കാൻ ധൈര്യം ഇല്ലായിരുന്നു.....
മനസ്സ് മടുത്തു ഫോൺ അലസമായി എത്തി വലിഞ്ഞു, ടീപ്പോയിൽ വച്ചപ്പോൾ ഫോൺ നിർത്താതെ റിങ് ചെയ്തു..
ഒട്ടും ധൃതി കാട്ടാതെ ഫോൺ എടുത്തു..
സ്‌ക്രീനിൽ തെളിഞ്ഞ പേര് അലക്സിന്റെ ആയിരുന്നു...
തുടരും
💬 Comments
View all comments