Chapter Title : പൂവാലൻ തെരുവ് [അഞ്ജലി മേനോൻ]
പൊയ്ക്കോ... വിളിക്കാം.. "
"വിളിക്കണം... "
"ഹമ്.. "
ഗേറ്റ് തുറന്നു മുറ്റത്തു കേറിയപ്പോൾ കലി തുള്ളി നിൽക്കുന്ന അമ്മച്ചിയെയാണ് കണ്ടത്....
"ഇല്ല.... ഇതിവിടെ നടക്കില്ല "
അമ്മച്ചി അലറി വിളിക്കുന്നു
"ഇതിനും വേണ്ടി..... എന്താ ഇവിടെ ഉണ്ടായത്...? "
"എന്താ ഉണ്ടായേന്ന്.... ഇനി എന്ത് ഉണ്ടാവാൻ..... കണ്ടവന്റെ കൂടെ നിരങ്ങി വന്നേക്കുന്നു.... ഇവിടെ ഞങ്ങളാരും അത്തരക്കാർ അല്ല... "
"കണ്ടവൻ ഒന്നുമല്ല..... ഇച്ചായന്റെ കൂട്ടുകാരനാ.. "
"ഫു... കൂട്ടുകാരൻ.. അവന്റെ തൊഴിൽ എന്താന്ന് അറിയോ നിനക്ക്....? "
"അറിയാം..... ബ്രോക്കർ... "
"ഓഹോ.... അപ്പൊ... എല്ലാം അറിഞ്ഞും കൊണ്ടാ..... എന്റെ മോനെ നീ ചതിച്ചല്ലോടി ....? "
"എനിക്കൊന്നും മനസിലാവുന്നില്ല... !"
രാജി വിതുമ്പി.....
"ഈ..... നാട്ടിലെ അറിയപ്പെടുന്ന കൂട്ടി കൊടുപ്പുകാരന്റെ കൂടെ പോയി വന്നിട്ട്.... മോങ്ങിയാ മതിയല്ലോ... ഒരു അന്യ പുരുഷന്റെ കൂടെ ഇങ്ങനെ കെട്ടിയോളെ പോലെ വട്ടം ചുറ്റി ഇരുന്നിട്ട് വന്നത് കാണാൻ ഇനി ആരെങ്കിലും ബാക്കിയുണ്ടോ.... ജീവിച്ചേ കഴിയുന്നുണ്ടോ ? അവൻ നാളെ ഇങ്ങെത്തും.... അത് കഴിഞ്ഞാട്ടെ "
"കൂട്ടി കൊടുപ്പ്കാരനോ.....? "
നെടുവീർപ്പോടെ രാജി ചോദിച്ചു..
കരഞ്ഞു വിളിച്ചു ഇട്ട ഉടുപ്പ് പോലും മാറാതെ... ബെഡിൽ കമിഴ്ന്നു വീണു...
ഓഫിസ് ജോലിക്കിടെ സൈലന്റ് ആക്കി ഇട്ട ഫോൺ എടുത്തു...
ഇച്ചായന്റെ ഉൾപ്പെടെ 9 മിസ്സ്ഡ് കാൾ....
ഫോണിൽ കിട്ടാതെ വന്നപ്പോൾ... മൂന്നു നാല് പേര് മെസ്സേജ് അയച്ചു,
"ഇത്രക്കങ്ങ് വിചാരിച്ചില്ല !"
"സോറി... അറിഞ്ഞില്ല, ഇത്തരക്കാരി ആണെന്ന് "
"മോശമായി പോയി.... "
"ഫ്രണ്ട് ആണെന്ന് പറയാൻ നാണം തോന്നുന്നു
💬 Comments
View all comments