Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]
സംസാരിച്ചു..എന്റെ കവിളിൽ പിച്ചി വലിച്ചപോലെ നിമ്മി ആരതിയെയും പിച്ചി..
കാറിൽ കയറും മുൻപ് എന്നെ നോക്കി കൈകൊണ്ട് വാട്സാപ്പ് ചെയ്യാം എന്ന് ആംഗ്യം കാണിച്ചു…
അതേ നിമ്മിയുടെ നമ്പർ ഞാൻ ഒപ്പിച്ചിരുന്നു അതും നിമ്മിയേച്ചി എന്റെ ഫോണിൽ അവൾ തന്നെ സേവ് ചെയ്ത് തന്നത്!!
എന്നിട്ട് ആരതി ചേച്ചിയുടെ കയ്യ് പിച്ചി അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചിട്ട് നിമ്മി വണ്ടിയിൽ കയറി പോയി..
ആരതി ചേച്ചിയുടെ മുഖം ഒരു കുട്ടയോളം ഉണ്ട്..
വണ്ടിയിൽ കയറി ഇരിക്കുമ്പോ മിററിൽ കടുപ്പിച്ചിരിക്കുന്ന ചേച്ചിയുടെ മുഖം ഞാൻ ശ്രദ്ധിച്ചു…
"ചേച്ചീ…"
ഇല്ല അനക്കമില്ല
"എടി ചേച്ചീ..!"
"ഉം…"
"നിന്റെ മോന്തയിലെന്താ കടന്നൽ കുത്തിയോ..?"
"ദേ..ചെറുക്കാ…മിണ്ടാതെ വണ്ടിയോടിക്കടാ നാശമേ" ശുണ്ഠികാരി ചേച്ചി…മൈ ലോർഡ് ഐ ലൈക്ക് ഇറ്റ്!!…എനിക്ക് ചിരി വന്നിരുന്നു!!
"നിമ്മി ചേച്ചി നല്ല ക്യൂട്ട് ആണല്ലേടി ചേച്ചീ..?"
വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു
".......ആ..എനിക്കെങ്ങും അറിഞ്ഞൂടാ!!!" കോപത്തിൽ തന്നെ…
"അതെ…ക്യൂട്ട് ആണ്..ഉരുണ്ട് തുടുത്ത്..ഹോ.."
അത് പറഞ്ഞതും അവളെന്റെ തോളിലെ തൊലി കടിച്ചു പറിച്ചു കഴിഞ്ഞിരുന്നു..
"..ആആ…ഹൗ…." കണ്ണീന്ന് പൊന്നീച്ച പറന്നു എന്റെ
"എന്തിനാടി…ഈ കടി ….ഹൂ…"
"കണ്ണിക്കണ്ട പെണ്പിള്ളേരെ ഒക്കെ വായിനോക്കിക്കോണം കേട്ടോ..ഒന്നിനേം വിടരുത്…ഹും!!!"
"അതെന്ന എനിക്ക് നോക്കികൂടെ പിന്നെ നിമ്മിയേച്ചിയും ഞാനും നല്ല ഫ്രണ്ട്‌സാ…നിനക്കെന്താ അതിന്…" വേദന കാരണം ഞാൻ പുളഞ്ഞു കൊണ്ട് പറഞ്ഞു
കുറച്ച് നേരം അനക്കം ഇല്ലാതെ ഇരുന്നിട്ട്
" എന്തെങ്കിലും ഒക്കെ കാണിക്ക് രണ്ടൂടെ ഞാനൊന്നും പറയാനുമില്ല ചെയ്യാനുമില്ല!!"
"ആണോ…എനിക്ക് വയ്യ…താങ്ക്യൂ ചേച്ചീ…"
"...ഏഹ്…എ..എ..എന്തി..നാ.." ചേച്ചി ഒരു സംശയത്തോടെ ശബ്ദം ഉടക്കി ഉടക്കി ചോദിച്ചു
💬 Comments
View all comments