Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]
ഫോട്ടോസ് കാണിച്ചു…കുറെയേറെ കഥകൾ പറഞ്ഞിരുന്നു
"നീ അവനെയും വളച്ചോ…നിമ്മു?" ആരതി ചേച്ചിയുടെ സ്വരമായിരുന്നു
"ആ ഉവ്വെടി..നിനക്കെന്ത് വേണം.."
"അശ്വി…എന്താ സമ്മതല്ലേ?"നിമ്മിയുടെ വക
ഏഹ് അശ്വിയോ അതാര്..ഓ.. അയിനെടക്ക് നമ്മക്ക് അങ്ങനൊരു പേരുമിട്ടൊ…!!
"..ആ പിന്നെ പിന്നേ…തീർച്ചയായും നിമ്മിയെച്ചീ.." അച്ചടി ഭാഷയിൽ ഞാനും കാച്ചി
ചേച്ചിയുടെ മുഖമൊന്ന് മങ്ങിയത് ഞാൻ ശ്രദ്ധിച്ചു..പക്ഷെ നിമിഷനേരം കൊണ്ട് മുഖത്തെ ഭാവം ചേച്ചി മാറ്റിയിരുന്നു..
"പോ പെണ്ണേ…ന്റെ ചെറുക്കന് നല്ല വേറെ പെമ്പിള്ളേരെ കിട്ടാഞ്ഞിട്ടാ..?"
"പോ ചേച്ചി നിമ്മിയേച്ചി നല്ലക്യൂട്ടല്ലേ.."
"യ്യോ എന്റെ പൊന്നശ്വീ..നിയിങ്ങനെ എന്നെ പൊക്കല്ലേ.." നിമ്മിയേച്ചി എന്റെ ഒരു കവിളിൽ പിടിച്ച് വലിച്ച് വിട്ടിട്ട് പറഞ്ഞു
അത്രെയുമായപ്പോഴേക്ക് ചേച്ചി എന്റടുത്ത് വന്ന് നിമ്മിയെ തള്ളി മാറ്റി ഇരുന്നു..
"ആരേലും വന്ന് കൊഞ്ചി കുഴഞ്ഞാ ഉടനേ അതിന്റെ പിറകെ പോയെക്കുവാ നാണമില്ലാത്തവൻ!!" എന്റെ ചെവിക്കരികിൽ വണ്ടുമൂളുമ്പോലെ പറഞ്ഞിട്ട് അവൾ കല്യാണം നടക്കുന്നത് നോക്കി .
അവൾ പറഞ്ഞതിന് ഞാൻ തിരിച്ച് മറുപടി പറയാതെ മണ്ഡപത്തിലേക്ക് നോക്കി ഇരുന്നു
പൂവർഷങ്ങളുടെ നടുവിൽ പയ്യൻ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നു..കല്യാണപെണ്ണിന്റെ കണ്ണുകൾ ആ പയ്യനെ നോക്കി നിറയുന്നുണ്ടായിരുന്നു…
"എടിചേച്ചീ ഈ പെണ്ണെന്തിനാ ഇരുന്നു മോങ്ങണെ.." ആരതി ചേച്ചിയോട് ഞാൻ ചോദിച്ചു
"സ്നേഹിച്ച പുരുഷൻ നാലാളുടെ മുന്നിൽവെച്ച് അവളെ താലികെട്ടി സ്വാന്തമാക്കുമ്പോ അവളെന്നല്ല ഏത് പെണ്ണിന്റെയും കണ്ണു നിറയും…നിനക്കത് പറഞ്ഞാ മനസ്സിലാവില്ലച്ചൂ!.."
ഊണിന് ഇരിക്കുമ്പോ നിമ്മിയെന്റെ ഇടത്തും ആരതി ചേച്ചിയെന്റെ വലതും ഇരുന്നു..
ആ സമയമത്രയും ഞാൻ നിമ്മിയോടായിരുന്നു സംസാരം...
അതൊക്കെ കഴിഞ്ഞു പോകാൻ നിക്കുമ്പോ നിമ്മിയെ യാത്രയയക്കും മുന്നേ അവർ രണ്ടുപേരും മാറിനിന്ന് എന്തൊക്കെയോ
💬 Comments
View all comments