0%

Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]

Author : Devil With a Heart Read All Parts 2K

ബാക്കി ഞാൻ പറയാ…”

“ആ തൊലിക്ക് ഞാൻ അടിക്കത്തില്ല!!”

“എന്റെ ചേച്ചി നിന്റെ ചേച്ചീടെ ക്ലാസ്സ്മേറ്റാരുന്നു പണ്ട്…ചേച്ചി പറഞ്ഞിട്ടാ ഞാൻ നിന്റെ ചേച്ചിയെ വിളിക്കമ്മന്നെ…”

“ഏഹ്…?”

“അഹ്ടാ..അല്ലാണ്ട് ഞാനും നിന്റെ ചേച്ചിയും തമ്മിലൊരു വാഴക്കയും ഇല്ല…പിന്നെ എനിക്ക് വേറെ പെങ്കൊച്ച് ഒണ്ട്..പ്രായത്തി മൂത്തോരെ നോക്കിയ ആദ്യം എന്റെ ചേച്ചി എന്നെ

പെട്ടീലാക്കും…!!”

കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായതും അടുത്തുള്ളൊരു ബേക്കറിയിൽ ആ നാറിക്ക് രണ്ട് പപ്സും ലൈമും വാങ്ങി അവനെ സമാധാനിപ്പിച്ച് പറഞ്ഞ് വിട്ടു

തിരിച്ച് വീട്ടിലെത്തി…ടീവി ഓണാക്കി സോഫയിൽ ഫോണിൽ തോണ്ടി കിടന്നു പകഥേ മനസ്സിൽ മറ്റു പലതുമായിരുന്നു…

മുൻ വാതിലിന്റെ കട്ടിളയിൽ ചാരി എന്നെയും നോക്കി ചേച്ചി നിന്നത് ഞാൻ അറിഞ്ഞുവെങ്കിലും അങ്ങോട്ടേക്ക് ശ്രദ്ധ കൊടുക്കാതെ ഞാൻ ഇരുന്നു

“ടാ….”

“....”

“ടാ പട്ടീ…”

“ഏഹ്…യൂ കാൾട് മീ പട്ടി???” ഞാൻ ചോദിച്ചു

“അതേ നിന്നെത്തന്നെ!!?”

“എന്താ…?”

“നീയെന്തിനാടാ ആ പാവം ചെറുക്കനെ പിടിച്ച് തല്ലിയെ?...നീയാരാ ഗുണ്ടയോ?”

“ആ..ആരെ തല്ലീന്നാ…എനിക്കൊന്നുവറിഞ്ഞൂടാ…”

ഓടി വന്നെന്റെ കഴുത്തിന് കുത്തിപിടിച്ചുകൊണ്ടവൾ ചോദിച്ചു

“നിനക്കറിയില്ലല്ലേ…നിനക്കറിയല്ലല്ലേ…കള്ളം പറയുന്നോടാ !!” എന്റെ ഉലച്ചു കൊണ്ട് അവൾ കിടന്ന് കാറി

“ആവൂ..വി..ടെടി…എന്നെ…”

അവളെ തള്ളി മാറ്റി ഞാൻ എണീറ്റു

“ദേ ഇനിയെന്നെ തൊട്ടാലാ…” വിരൽ ചൂണ്ടി ഞാൻ അവളോട് പറഞ്ഞു.

“ഇനിയും തൊടും!!” എന്നിട്ടവൾ എന്റെ ചൂണ്ടുവിരൽ പിടിച്ച് മടക്കി

“വൂ…ഊ….വിടെടീ..”ഒന്ന് മനസ്സുവെച്ചാൽ അവളെ നിഷ്പ്രയാസം എനിക്ക് ഒതുക്കാം പക്ഷെ ഈ ചേച്ചിയെ എനിക്കിങ്ങനെ ഇപ്പൊ വേണം എന്നൊരു തോന്നൽ എന്റെ ഉള്ളിലുണ്ടായിരുന്നു

സോഫയിലെക്കെന്നെ തള്ളിയിട്ട് എനിക്കപ്പുറവും ഇപ്പുറവും കാലുകളിട്ടിരുന്നു കുഞ്ഞി പിള്ളേരെപ്പോലെ അവൾ

💬 Comments

View all comments