0%

Chapter Title : പോത്തന്റെ മകൾ 2 [Smitha]

Author : സ്മിത Read All Parts 11105

പോത്തന്റെ മകൾ 2

Pothante Makal Part 2 | Author : Smitha | Previous Part


കൂട്ടുകാരെ ....

" പോത്തന്റെ മകള്‍" എന്ന എന്‍റെ കഥ നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മയുണ്ടാവുമല്ലേ അല്ലെ? ഏകദേശം ത്രീ മില്ല്യന്‍ വ്യൂവേഴ്സ് ലഭിച്ച ആ കഥ എനിക്കും ഇഷ്ടമാണ്.
അത് എഴുതുമ്പോള്‍ രണ്ടാം ഭാഗം മനസ്സിലുണ്ടായിരുന്നില്ല.
എങ്കിലും രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ഒരു സാധ്യത അവശേഷിപ്പിച്ചാണ്അത് നിര്‍ത്തിയത്.
ആ ഭാഗമാണ് ഇത്.

അഡ്മിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്: കമന്‍റ്റ് ബോക്സ് ഡിസ്ഏബിള്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.


പോത്തന്‍ മുറ്റത്തെ മാവിന്‍ചുവട്ടില്‍ കസേരയിലുരുന്ന്‍ പത്രം വായിക്കുമ്പോള്‍ ആണ് റോഡില്‍ നിന്ന്‍ ഗേറ്റിലേക്ക് ഒരു ബൈക്ക് വരുന്നത് കണ്ടത്.
അത് കണ്ടെഴുന്നെറ്റ് ഗേറ്റിലേക്ക് നോക്കിയപ്പോള്‍ അയാളുടെ കണ്ണുകളില്‍ സന്തോഷം ഇരച്ചെത്തി.

“എടീ, സിസിലീ. സിസിലീ...”

ഗേറ്റിലേക്ക് സമീപിക്കുന്ന ബൈക്കില്‍ നിന്ന് കണ്ണുകള്‍ മാറ്റാതെ അയാള്‍ ഭാര്യയെ വിളിച്ചു.

“എന്നാ? എന്നേത്തിനാ ഇങ്ങനെ വിളിച്ചുകൂവുന്നെ?”

അകത്തുനിന്നും മുറ്റത്തേക്ക് വന്ന്‍ സിസിലി ഭര്‍ത്താവിനോട് ചോദിച്ചു.
അവരും ഗേറ്റിലേക്ക് നോക്കി.
അപ്പോള്‍ ഗേറ്റിലൂടെ ബൈക്ക് മുറ്റത്ത് വന്നിരുന്നു.

“ഈശോയെ സിന്ധൂം കൊച്ചൌസേപ്പും!”

സിസിലിയുടെ മുഖത്ത് ആഹ്ലാദം തിരതല്ലി.
പോത്തനും സിസിലിയും ബൈക്കില്‍ നിന്നും ഇറങ്ങിയ മകളെയും മരുമകനേയും ആശ്ലേഷിച്ചു.

“പപ്പാ...”

തന്നെ ചേര്‍ത്ത് പിടിച്ച പോത്തന്റെ തോളില്‍ കവിള്‍ അമര്‍ത്തി സിന്ധു പുഞ്ചിരിയോടെ വിളിച്ചു.
അയാള്‍ അവളെ സ്നേഹത്തോടെ വീണ്ടും അമര്‍ത്തി.

“മമ്മി...മമ്മി അല്‍പ്പം കൂടി തടിവെച്ചല്ലോ....”

സിസിലിയുടെ തോളില്‍ അമര്‍ത്തിക്കൊണ്ട് സിന്ധു പറഞ്ഞു.

“ഒന്നുപോടീ...”

സിസിലിയും ചിരിച്ചു.

“നീയിപ്പം എന്നെക്കണ്ടിട്ടു മാസങ്ങള്‍ ആയില്ലേ? അതുകൊണ്ട് തോന്നുന്നതാ...”

“അല്ല മമ്മി...”

കൊച്ചൌസേപ്പ് സിന്ധു പറഞ്ഞതിനെ ശരിവെച്ചു.

“അല്‍പ്പം തടിവെച്ചിട്ടുണ്ട് മമ്മി...”

സിസിലി അപ്പോള്‍ മരുമകനെ നോക്കി.

“നേര്?”

അവര്‍ ചോദിച്ചു.

“ആന്നേ! “

കൊച്ചൌസേപ്പ് വീണും ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാനെന്നെത്തിനാ ചുമ്മാ പറയുന്നേ!”

സിസിലി അവനെ ലജ്ജയോടെ നോക്കി.

“ഞാന്‍ എങ്ങനെയുണ്ടെടീ?”

അവരോടൊപ്പം അകത്തേക്ക് നടക്കുമ്പോള്‍ പോത്തന്‍ മകളോട് ചോദിച്ചു.

“സൂപ്പര്‍!”

സിന്ധു അയാളുടെ കരുത്തുറ്റ കൈ ചുറ്റിപ്പിടിച്ചു.

“സൂപ്പര്‍ ജിമ്മന്‍...!”

അത് പറഞ്ഞ് അവള്‍ പൊട്ടിചിരിച്ചു.

💬 Comments

View all comments