Chapter Title : പോത്തന്റെ മകൾ 2 [Smitha]
“പപ്പാ ഇങ്ങോട്ടുള്ള വരവിന് വേറെ ഒരു ഉദ്ദേശം കൂടിയുണ്ട്..”
സിഗരറ്റ് ചുണ്ടത്ത് വെച്ച് പുകയൂതിവിട്ടുകൊണ്ട് തലമുടി കോതിയൊതുക്കി അവള്‍ പറഞ്ഞു.
“എന്നതാ?”
അയാള്‍ ചോദിച്ചു.
“പറയാം...”
മുടികെട്ടിക്കൊണ്ട് അവള്‍ അയാളെ നോക്കി.
“പപ്പാ പോയതിന്‍റെ പിറ്റത്തേ ആഴ്ച്ച അരുവിമലേല്‍ ഷൂട്ടിങ്ങ് ഒണ്ടാരുന്നു...”
അവള്‍ പറഞ്ഞു തുടങ്ങി.
“അവടെയിപ്പം മൂന്ന്‍ നാല് പ്രാശം ആയല്ലോ സിനിമാക്കാര് വരുന്നേ...”
അയാള്‍ പറഞ്ഞു.
“അതേ...”
അത് ശരിവെച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“ഇപ്പ്രാശം നന്ദകുമാറിന്‍റെ ടീമാരുന്നു പപ്പാ..സൂപ്പര്‍ ഡയറക്ടര്‍ നന്ദകുമാര്‍...പപ്പായ്ക്കറിയാല്ലോ എന്‍റെ അഭിനയ ഭ്രാന്ത്! സ്കൂളില്‍ ഒക്കെ നാടകത്തില്‍ അഭിനയിച്ചേന് എന്തോരം സമ്മാനങ്ങള്‍ ഒക്കെ കിട്ടീട്ടൊള്ളതാ എനിക്ക്! ഞാന്‍ ഒരു ദൂസം നന്ദകുമാര്‍ സാറിനെപ്പോയി അങ്ങ് കണ്ടു...”
അത് പറഞ്ഞ് അവള്‍ അയാളെ നോക്കി.
“ഉവ്വോ! എന്നിട്ടോ?”
അയാള്‍ താല്‍പ്പര്യത്തോടെ ചോദിച്ചു.
“സാറിന്‍റെ അടുത്ത പടം ഈ ആഴ്ച്ച തൊടങ്ങ്വാ...ഞാന്‍ കെഞ്ചിക്കെഞ്ചി ഓഡീഷന് വരാനുള്ള പെര്‍മിഷന്‍ മേടിച്ചു....”
“എന്നുവെച്ചാ അഭിനയം കാണിച്ചുകൊടുക്കുന്ന ടെസ്റ്റോ?”
അയാള്‍ ചോദിച്ചു.
“ആം..അഭിനയം കാണിച്ചുകൊടുക്കാന്‍! അതിന് പറയുന്ന പേരാ ഓഡീഷന്‍...കൊല്ലത്ത് ചെല്ലാന്‍ പറഞ്ഞു. അവ്ടെ ഒരു ഹോട്ടലിലാ ഓഡീഷന്‍...”
“കൊറേ നേരം ഒള്ള റോളാണോ? എന്നതാ റോള്?”
അയാള്‍ തിരക്കി.
“കൊറേ നേരം എന്ന് വെച്ചാ അഞ്ചാറു സീനില്‍ ഏകദേശം അരമണിക്കൂര്‍ ഒണ്ടാകും പപ്പാ...”
“അരമണിക്കൂറോ?”
അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു.
“അപ്പം കിട്ടിയാ കോളടിച്ചല്ലോ! ആട്ടെ, ഞാനെന്നാ ചെയ്യേണ്ടേ?”
“പപ്പാ എന്നെ ആ ഹോട്ടലില്‍ കൊണ്ടുപോണം..തെരക്കാ ഓട്ടം ഒണ്ട് എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞുമാറല്ല്...”
അവള്‍ സ്വരം ഉയര്‍ത്തി.
പോത്തന്‍ ഒരു നിമിഷം ആലോചിച്ചു.
“നീ ഡേറ്റ് പറ പെണ്ണേ!”
💬 Comments
View all comments