Chapter Title : പോത്തന്റെ മകൾ 2 [Smitha]
സിന്ധുവിന് കാര്യം മനസ്സിലായി.
ഇന്ന് തന്നെ കൊന്ന് കൊലവിളിക്കാന്‍ ആണ് ഇയാളുടെ ഉദ്ദേശം. എന്ത് ചെയ്യും?
“സാര്‍, എഗ്രിമെന്റ്...”
അവള്‍ പെട്ടെന്ന് അയാളെ ഓര്‍മ്മിപ്പിച്ചു.
“ഓ!”
അയാള്‍ ചിരിച്ചു.
“നല്ല കാര്യപ്രാപ്തി ഒള്ള ആളുതന്നെയാ അല്ലെ? ശരി! അതാദ്യം നടക്കട്ടെ!”
അതുപറഞ്ഞ് അയാള്‍ എഴുന്നേറ്റു. മുറിയിലെ ഷെല്‍ഫ് തുറന്ന് അതില്‍ നിന്നും ഒരു ബ്രീഫ്കേസെടുത്ത് തുറന്ന് ചില പേപ്പറുകള്‍ എടുത്തു.
“ഇന്നാ...”
അയാള്‍ പറഞ്ഞു.
“ശരിക്കും വായിച്ചുനോക്ക്..സംശയം എന്തേലും ഒണ്ടേല്‍ ചോദിക്കണം...സംശയം ഒന്നും ഇല്ലേല്‍ സൈന്‍ ചെയ്യണം. സൈന്‍ ചെയ്ത് കഴിഞ്ഞ് അഡ്വാന്‍സ് തരും...നന്നായി കോപ്പറേറ്റ് ചെയ്യുന്ന നടനും നടിക്കും അഡ്വാന്‍സ് എമൌണ്ടും ശമ്പളോം കൂടും...”
അത് പറഞ്ഞ് അയാള്‍ ഒരു പ്രത്യേക ഭാവത്തില്‍ സിന്ധുവിനെ നോക്കി.
സിന്ധു ഉറപ്പിച്ചു, ഇന്ന് ശിവരാത്രിയാക്കാനാണ് പ്രൊഡ്യൂസറുടെ പ്ലാന്‍!
അവള്‍ എഗ്രിമെന്റ് ശ്രദ്ധിച്ചു വായിച്ചു.
കുഴപ്പമൊന്നുമില്ല. കരുതിയത് പോലെ തന്നെ.
ചില കണ്ടീഷനുകള്‍.
ചില ചോദ്യങ്ങള്‍. ഒന്നും അപകടം പിടിച്ചത് അല്ല.
അവള്‍ പുഞ്ചിരിയോടെ അയാള്‍ നീട്ടിയ പേന വാങ്ങി അയാള്‍ കാണിച്ചുകൊടുത്തയിടങ്ങളില്‍ ഒപ്പ് വെച്ചു.
“വൌ...!!”
അയാള്‍ വിളിച്ചു കൂവി.
“അങ്ങനെ ആ ചടങ്ങു കഴിഞ്ഞു.ഇനി...”
അത് പറഞ്ഞ് അയാള്‍ വീണ്ടും ബ്രീഫ് കേസ് തുറന്ന് ഒരു ചെക്ക് ബുക്ക് എടുത്തു.
“നോക്ക്...”
അയാള്‍ അതില്‍ എഴുതിക്കഴിഞ്ഞ് അവളെ ചെക്ക് ലീഫ് കാണിച്ചു.
“ഒരു ലക്ഷം...”
അവള്‍ കണ്ണുമിഴിച്ചു.
“അഡ്വാന്‍സ് ഇതാണ് എങ്കില്‍ പ്രതിഫലം എത്രയായിരിക്കും!”
അവള്‍ സ്വയം ചോദിച്ചു.
“സാര്‍...”
അവള്‍ ദയനീയമായ ഭാവത്തില്‍ വിളിച്ചു.
“ഞാന്‍ അധികം താമസിക്കില്ല പെട്ടെന്ന് വരാം...ഞാന്‍ ഒന്ന് പപ്പാടെ അടുത്ത്
💬 Comments
View all comments