Chapter Title : പോത്തന്റെ മകൾ 2 [Smitha]
പൊക്കോട്ടെ? പ്ലീസ്...”
അയാള്‍ക്ക് കാര്യം മനസ്സിലായി.
ആദ്യത്തെ പ്രതിഫലമാണ്.
അത് സ്വന്തം അച്ഛനെ കാണിക്കണം എന്ന് ഏത് മകളും കൊതിക്കും ആഗ്രഹിക്കും.
“പോയിട്ട് വാ...”
അവളുടെ തോളില്‍ പിടിച്ച് അയാള്‍ പറഞ്ഞു.
“പക്ഷെ വേഗം വേണം..നമുക്ക് കഥാപാത്രത്തെപ്പറ്റി ഒരുപാട് ഡിസ്ക്കസ് ചെയ്യാനുള്ളതാ...ഡിസ്ക്കസ് ചെയ്ത് ഡിസ്ക്കസ് ചെയ്താ ഓരോ കാഥാപാത്രോം മിഴിവുള്ളതാകുന്നെ! മനസ്സിലായോ?
“മനസ്സിലായി, സാര്‍!”
അവള് പറഞ്ഞു.
പിന്നെ വാതില്‍ക്കലേക്ക് നടന്നു.
തങ്ങളുടെ റൂം നമ്പര്‍ ഓര്‍മ്മിച്ച് അവള് പടികള്‍ കയറി.
റൂമിന് മുമ്പിലെത്തി കതകില്‍ മുട്ടി.
അടുത്ത നിമിഷം കതക് തുറന്നു പോത്തന് മുമ്പില്‍ വന്നു.
“ഓ! എന്റെ പപ്പാ!”
അവള് ആഹ്ലാദം കൊണ്ട് വിളിച്ചു കൂവി.
എന്നിട്ട് അയാളെ വരിഞ്ഞുമുറുക്കി.
“എന്നാടി?”
അവളെയും മുറുക്കെ ആലിംഗനം ചെയ്ത് അയാള്‍ ചോദിച്ചു.
“എന്നാ പറ്റി നെനക്ക്?”
“കണ്ണടച്ചെ...”
അവള് പറഞ്ഞു.
“ഇവള്ടെ ഒരു കാര്യം!”
അയാള്‍ ചിരിച്ചു.
എന്നിട്ട് കണ്ണുകള്‍ അടച്ചു.
“കൈനീട്ടിക്കെ...”
അവള് പറഞ്ഞു.
അയാള്‍ വലത്കൈ നീട്ടി.
തന്റെ കയ്യില്‍ ഒരു കടലാസിന്റെ സ്പര്‍ശം അയാള്‍ അറിഞ്ഞു.
“ഇനി കണ്ണു തുറന്നെ...”
അവള് പറഞ്ഞു.
അയാള്‍ കണ്ണുകള്‍ തുറന്ന് കൈയ്യിലെ കടലാസിലേക്ക് നോക്കി.
പ്രതീക്ഷിച്ചത് പോലെ അത് ചെക്ക് ആണ് എന്ന് അയാള്‍ കണ്ടു.
“എത്രയാണ് എന്ന് നോക്ക് പപ്പാ...”
അവള് പറഞ്ഞു.
പോത്തന് നോക്കി.
“ഇത് അഡ്വാന്‍സ് മാത്രവാ കെട്ടോ...പ്രതിഫലം അല്ല...”
“കൊച്ചേ കോളടിച്ചല്ലോടീ...”
വലിയ ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.
“പക്ഷെ പപ്പാ...”
പെട്ടെന്ന് മുഖത്തെ പ്രസന്നത മായിച്ച് അവള് അയാളെ വിളിച്ചു.
“എനിക്കിപ്പം തന്നെ ഫ്രാന്‍സീസ് സാറിന്റെ അടുത്തേക്ക് പോകണം...”
💬 Comments
View all comments