Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]
പോക്കറ്റിൽ നിന്നും ഫോണ് വാങ്ങിയ ബാക്കി പൈസ എടുത്ത് അവൾക്ക് നേരെ നീട്ടി...
"അത് ചേട്ടൻ വെച്ചോ..."
"നിനക്ക് ചെയ്യുന്ന സഹായത്തിന് എനിക്ക് പ്രതിഫലം വേണ്ട... നീയിത് പിടിക്ക്..."
ജനലിന്റെ അകത്തേക്ക് കൈ കടത്തി റൈഹാനയുടെ കയ്യിൽ പിടിച്ച് കൊണ്ടാണ് അയാളത് പറഞ്ഞത്...
"എനിക്കെന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ ഞാൻ വിളിക്കാം അപ്പോ ആവശ്യം വരും ചേട്ടൻ വെച്ചോ..."
"അപ്പൊ ഞാനിവിടെ വന്ന് വാങ്ങാം ഇപ്പോ ഇത് വെക്ക്..."
മടക്കി പിടിച്ച കൈ നിവർത്തി ആ കൈ വെള്ളയിലേക്ക് പൈസ വെച്ചു കൊടുത്തു...
"ഇങ്ങോട്ട് വരാൻ ചേട്ടന് പേടിയന്നല്ലേ നേരത്തെ പറഞ്ഞത്... ??
"ഇപ്പൊ മാറി... എപ്പോ വേണമെങ്കിലും വിളിച്ചോ... എന്റെ നമ്പർ അതിലുണ്ട്..."
"വിളിക്കാം..."
"എന്ന ഞാൻ പോകട്ടെ...??
"മഹ്... ശ്രദ്ധിച്ചു പോ..."
മനസ്സില്ലാ മനസ്സോടെ അയാൾ അവിടെ നിന്നും തിരിഞ്ഞു നടന്നു.... കയ്യിൽ പിടിച്ചിട്ടും അവളത് എതിർക്കാത്തത് നല്ലൊരു സൂചനയായി അയാൾക്ക് തോന്നി.. എന്തൊരു മിനുസമുള്ള കൈകളാണ്... ഓർക്കും തോറും ഉള്ളിലെ കാമം കത്തി കയറി....
"ഇന്ന് ചേട്ടനെ അങ്ങോട്ട് കണ്ടില്ലല്ലോ....??
പിന്നിൽ നിന്നും കേട്ട ചോദ്യത്തിൽ ചന്ദ്രൻ ഞെട്ടി തിരിഞ്ഞ് ബാക്കിലേക്ക് നോക്കി.. ഹക്കീം ആണെന്ന് മനസ്സിലായപ്പോ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു..
"പേടിച്ചു പോയല്ലോടാ...."
"എവിടുന്നാ ഈ നേരത്ത്...??
"ഹോസ്പിറ്റലിൽ പോയി വരാൻ വൈകി...അപ്പൊ നേരെ വെച്ചു പിടിച്ചു ബാറിലേക്ക്..."
"എന്തായി അവൾ വല്ലതും പറഞ്ഞ...??
"ഹേയ്.. അതൊന്നും നടപടി ആവുന്ന കേസല്ല... നോക്കുന്നത് പോലുമില്ല പിന്നെയാണ് മിണ്ടുന്നത്..."
"ശ്രമിച്ചു നോക്ക്... നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു..."
"വേണ്ടടാ... ആകെ നാറും ഞാനത് വിട്ടു... എന്ന ശരി കാണാം..."
അവനെ മനപ്പൂർവ്വം ചന്ദ്രൻ ഒഴിവാക്കി കൊണ്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി... അവൻ പോയെന്ന് ഉറപ്പാക്കി ചന്ദ്രൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു... അവൾ ഉറങ്ങി കാണുമോ കാണില്ല ഫോണ് കിട്ടിയ സന്തോഷത്തിൽ അതും നോക്കിയിരിക്കുകയാകും എന്തെങ്കിലും ചോദിച്ചു ഒന്ന് വിളിച്ചാലോ... നേരത്തെ സേവ് ചെയ്തു വെച്ച നമ്പറിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ അയാൾ വിളിച്ചു... രണ്ട് റിംഗിൽ തന്നെ അവൾ ഫോണെടുത്തു... ആ മധുരമൂറുന്ന വാക്കുകൾ കാതിൽ പതിഞ്ഞതും ശരീരമാകെ കുളിര് കോരി പോയി....
"ഞാൻ... ഫോൺ എങ്ങനെ ഉണ്ടെന്ന് ചോദിക്കാൻ വിളിച്ചതാ...??
"നല്ല ഫോൺ... ഞാൻ വിളിക്കണമെന്ന് കരുതിയതാ താങ്ക്സ് പറയാൻ...".
"എന്നിട്ടെന്തേ വിളിക്കാഞ്ഞത്...??
"അത്... ചേട്ടൻ വീട്ടിൽ എത്തിക്കാണുമെന്ന് വിചാരിച്ചു...."
"അതെന്തേ വീട്ടിൽ ആണെങ്കിൽ...??
"ചേച്ചി കാണില്ലേ
💬 Comments
View all comments