Chapter Title : പോയ വഴിയേ 2 [Zindha]
അപ്പ്. താനേത് ലോകത്താടോ!!!!.
മനു : ഞാൻ ഇവിടെ തന്നെ ഉണ്ട് മിസ്സ്.
എന്തോ ആലോചിച്ചു നിന്ന ഞാൻ പെട്ടെന്ന് ചാടി കേറി പറഞ്ഞപ്പോ ക്ലാസ്സ് ഒന്നാകെ ഒരു ചിരി ആയി.
പിന്നെ അതിൽ കേറി അവളും പിടിച്ചു സഹിച്ചു സഹിച്ചു സഹികെട്ടു ഞാനും പൊട്ടി തെറിച്ചു. പ്രതീക്ഷിക്കാത്ത ഒരു അടി ആയിരുന്നു അവളുടെ ഭാഗത്തു നിന്നും കിട്ടിയത് പുള്ളിക്കാരി കരഞ്ഞു നല്ല അന്തസ് ആയിട്ട് മുഖം പൊതി പിടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി ഒരു ഓട്ടം. ക്ലാസ്സിലുള്ള എല്ലാ കണ്ണും എന്റെ നേർക്കായി ചെറിയ പേടി തോന്നിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. എന്നാൽ കുറച്ചു girls അവളുടെ പിന്നാലെ പോയി. കുറച്ചു നേരം കഴിഞ്ഞു കാണും അവന്തിക ഓടി കിതച്ചു വന്നു.
അവന്തിക : ഡാ മനു ആഗെ പ്രശ്നം ആകും മിസ്സ് കരചില് നിർത്താണ ലക്ഷണം ഒന്നും ഇല്ല. അതും സിബ്ലോക്ക് ലൈബ്രറി അവിടെ വെച്ചു.
പടച്ചോനെ അത് കേട്ട പാടെ എഴുന്നേറ്റ് ഞാൻ ഓടി കാരണം ക്യാമറ ഉണ്ടവിടെ ആ തൊരപ്പൻ പ്രിൻസി എങ്ങാനും കണ്ടാൽ അമ്മാവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല എടുത്തിട്ട് കുടയും. അവസാനം ഞാൻ അവളുടെ അടുത്ത എത്തി നോക്കുമ്പോ ബാക്കി കുട്ടികൾ അവളെ സമാധാനിപ്പിക്കുന്നു അവൾ മതിലും ചാരി നിന്ന് കരയുന്നു. എന്നെ കണ്ടപാടെ എല്ലാവരും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവളൊഴികെ, ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. പണിയാകും എന്നുള്ളത് കൊണ്ട് ഞാൻ കേറി ഇടപെട്ടു എവിടെ ഒരു രക്ഷേം ഇല്ല, ഇവിടെ അധിക നേരം നിന്നാൽ പണിയാകും എന്ന് ഒരു ബോധം വന്നപ്പോ പിന്നെ ഒന്നും നോക്കില്ല.
മനു : നിങ്ങള് പൊക്കോ മിസ്സനെ ഞാൻ കൊണ്ട് വരാം.!!!!
എന്നും പറഞ്ഞു അവളുടെ കയ്യും പിടിച്ചു ഒരു ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ കയറി അവളെ ഒരു ബെഞ്ചിൽ ചേർത്ത് നിർത്തി. അവളുടെ കൈക്കു കേറി പിടിച്ചതിൽ മറുതെന്തെങ്കിലും പറയുകയോ മുഖം ഉയർത്തി നോക്കുകയോ ചെയ്തില്ല ആ ധൈര്യത്തിൽ ഞാൻ തന്നെ തുടക്കമിട്ടു.
മനു : മിസ്സ് എന്തിനാ മിസ്സ് ഇങ്ങനെ കരായണേ.
കരച്ചില് നിന്നെങ്കിൽ കൂടി ചെറിയ തോതിൽ എങ്ങലടി കേൾകാം അവളൊന്നു നോക്കി എന്നെ പിന്നേം മുഖം താഴ്ത്തി.
മനു : പറ ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം.
അതാ പിന്നേം പറയേണ്ടില്ലാരുന്നു അത് കേട്ട പാടെ
💬 Comments
View all comments