Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1
കൂട്ടായി ബാക്കി ഉള്ള പിള്ളേർ ശ്യാമിന്റെ മുഖത്തു കേക്ക് തേച്ചു. അങ്ങനെ ഒരു മാസമായി ശ്യാമിനും അപർണക്കും ഇടയിൽ ഉയർന്ന ആ മഞ്ഞുമല അവിടെ ഉരുകി ഒലിച്ചു.
കാലചക്രം ആർക്കും കാത്തുനിൽക്കാതെ കറങ്ങി കൊണ്ടിരുന്നു. ഇപ്പോൾ അപർണ ശ്യാമിന്റെ ടീം ജോയിൻ ചെയ്ത് ഏകദേശം രണ്ടു വർഷമായി. ശ്യാമിന് ഇനിയും അവന്റെ ഉള്ളിൽ ഉള്ളത് അപർണയോട് പറയുവാൻ സാധിച്ചിട്ടില്ല. അങ്ങനെ ഇരിക്കെ ആണ് പുതിയ റിലേഷൻ ടീമിൽ ആളെ എടുക്കുന്നുണ്ടെന്ന് അശ്വിൻ വന്നു പറഞ്ഞത്. കാര്യപ്രാപ്തിയും ജോലിക്ഷമതയും കൊണ്ട് ആ പുതിയ ജോലി ശ്യാമിനു തന്നെ എന്ന് എല്ലാവരും ഉറപ്പിച്ചു. പുതിയ ജോലിയിൽ ക്ലയന്റ് ആയി വളരെ അടുത്തു ഇടപഴുകണം. ശമ്പളം പഴയ ജോലിയിൽ നിന്നും ഏകദേശം ഇരുപത് ശതമാനം കൂടുതൽ. പിന്നെ ഇടക്കിടക് അമേരിക്ക, ലണ്ടൻ തുടങ്ങിയ ക്ലയന്റ് ഓഫീസ് ഉള്ള സ്ഥലങ്ങളിലേക് ഉള്ള യാത്രകൾ. പുതിയ ജോലിക്ക് അത്യന്താപേക്ഷികമായി വേണ്ടത് അമേരിക്കയിലേക് ഉള്ള വിസ ആണ്. അശ്വിൻ ശ്യാമിനെയും അപർണയെയും തന്റെ ക്യാബിനിലേക് വിളിപ്പിച്ചു.
"ശ്യാം പുതിയ ജോലിക്കായി തന്റെ വിസ പ്രോസസ് ചെയ്യാൻ കൊടുത്തിട്ടുണ്ട്. ബാക്കപ്പ് ആയി അപർണയുടെയും. അടുത്ത ബുധനാഴ്ച ആണ് നിങ്ങളുടെ വിരലടയാളം കൊടുക്കേണ്ടത്. വെള്ളിയാഴ്ച്ച വിസ ഇന്റർവ്യൂവും. നിങ്ങൾ ചൊവ്വാഴ്ച പുറപ്പെട്ട് ശനിയാഴ്ച്ച ഇവിടെ എത്തുന്നത് മാതിരി പോയി വാ. വേണമെങ്കിൽ രണ്ടു ദിവസം അവിടെ കറങ്ങി തിങ്കളാഴ്ച്ച എത്തിയാലും മതി. കൂടുതൽ വിവരങ്ങൾക്ക് അഡ്മിൻ ടീം ആയി ബന്ധപ്പെട്ടാൽ മതി."
അഡ്മിൻ ടീമുമായി സംസാരിച്ചു അവർ ബാംഗ്ലൂരിൽ നിന്ന് രാത്രി പതിനൊന്നു മണിക്ക് ഉള്ള കാവേരി എക്സ്പ്രെസ്സിൽ
💬 Comments
View all comments