Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ചേച്ചി വന്ന് കതക് തുറന്നു. ജിത്ത് അകത്തേക്ക് കയറിയപ്പോൾ ചേച്ചി തുറന്നിട്ടിരിക്കുന്ന സാറയുടെ വാതിലിലേക്ക് നോക്കുന്നത് അവൻ ശ്രദ്ധിച്ചു.
"സാറക്ക് ഗസ്റ്റ് ഉണ്ട് ജിത്തേ, അവളുടെ ഒരു കസിനും ഭർത്താവും. രാജസ്ഥാനിന്നു വന്നതാണെന്ന്. എല്ലാരും കൂടി ഇവിടെ വന്നിട്ടാ പോയത്. അയാള് രാജസ്ഥാനിയാണ്".
"ആണോ, പ്രേമിച്ചു കെട്ടിയതാവും".. ഒന്നുമറിയാത്തവനെപ്പോലെ ജിത്ത് ചേച്ചിയെ നോക്കി..
"ആ.. ആയിരിക്കും". ചേച്ചിക്ക് അത്ര സുഖമില്ലാത്ത ഒരു പറച്ചിൽ.
"എനിക്കെന്തോ അയാളെ കണ്ടിട്ട് ആകെ ഒരു കള്ളലക്ഷണം". ജിത്തിന് ഗ്ലാസിൽ വെള്ളം എടുത്തുകൊടുത്തുകൊണ്ട് ചേച്ചി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഈശ്വര, ചേച്ചി ഒരാളുടെ മുഖത്ത് കള്ളലക്ഷണം എന്ന് പറഞ്ഞാൽ, അയാൾ കള്ളന് കഞ്ഞി വച്ചവനെന്നു കണക്കുകൂട്ടിയാൽ മതി. അത് കേട്ടപ്പോൾ ജിത്തിന് ഒന്നുകൂടി ആധിയായി.
ജിത്ത് പോയി കുളികഴിഞ്ഞു വന്ന് മൊബൈൽ എടുത്തു നോക്കി. ഇല്ല, സാറയുടെ മെസ്സേജ് ഒന്നും വന്നിട്ടില്ല. ജിത്തിന് മനസ്സിൽ എന്തോ ഭാരം പോലെ. എല്ലാ കാമുകൻമാരെയും പോലെ അവന്റെയുള്ളിലും ചിന്തകൾ കൂട്കൂട്ടി തുടങ്ങി. ഓ അവളുടെ ആൾക്കാർ ഒക്കെ വന്നപ്പോൾ എന്നെ വേണ്ടാതായി. മൊബൈൽ എടുത്തു ഒരു മെസ്സേജ് എങ്കിലും ഇടാൻ വയ്യാത്തത്ര തിരക്ക് ഒന്നുമല്ലല്ലോ. ആ പൂച്ചക്കണ്ണനെ തീറ്റിക്കാനുള്ള തിരക്കിനിടെ എന്നെ മറന്നു. അങ്ങനെയങ്ങനെ അവന്റെ വിഷമിച്ച മനസ്സ് കാട് കയറി തുടങ്ങി. ചേച്ചി കാർത്തിക്മോനെ പഠിപ്പിക്കുന്ന തിരക്കിൽ ആണ് . ജിത്ത് വന്ന് ടീവി ഓണാക്കി വെറുതെ അതിൽ നോക്കിയിരുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റാതെ ഉഴലുന്ന അവന്റെ മനസ്സ് ടീവിയിലെ കാഴ്ചകൾ ഒന്നും അവന്റെ തലയിൽ കയറ്റുന്നില്ല. വീണ്ടും ടീവി ഓഫ് ചെയ്തു അവൻ വന്ന് കിടക്കയിൽ കിടന്ന് മൊബൈൽ തുറന്നു. ഗാലറിയിൽ അവരൊരുമിച്ചുള്ള ഫോട്ടോകൾ അവൻ തുറന്നു. ആ വെള്ളച്ചാട്ടത്തിന്റെ മുൻപിൽ തന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന സാറയുടെ മുഖം അവൻ സൂം ചെയ്തു. ഇന്ന്, ഇപ്പോൾ കണ്ണുനിറഞ്ഞത് അവന്റെയാണ്. ഫോൺ ലോക്ക് ആക്കി അവൻ തലയിണയിലേക്ക് അമർന്നു. വീണ്ടും കണ്ണ് നിറഞ്ഞ് വരുന്നു. ശ്ശെടാ.. ഞാനെന്തിനാ കരയുന്നത്. ജിത്ത് കണ്ണീരു തുടച്ചുകൊണ്ട് മനസ്സിൽ വിചാരിച്ചു. മനസ്സെന്നിട്ടും പൊറുതി തരുന്നില്ല. മൊബൈലിൽ ഒരു
💬 Comments
View all comments