Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ടിങ് അടിച്ചതും അവൻ ചാടി ആ മൊബൈൽ എടുത്തു. ഫോണിന്റെ സ്ക്രീനിൽ വാട്സാപ്പ് മെസ്സേജ് തെളിഞ്ഞു.. സാറ...ആ പേര് സ്ക്രീനിൽ തെളിഞ്ഞത് അവന്റെ കത്തിനിന്ന മനസ്സിൽ ഒരു മഞ്ഞിൻ കുളിർമഴപോലെയായിരുന്നു.
അവൻ മെസ്സേജ് തുറന്നു.
'ജിത്തുട്ടാ.. എന്റെ ജീവനേ, എന്ത് ചെയ്യുവാ 😘😘.'
'ഓഹ്, ഞാൻ കരുതി ഇന്നിനി മെസ്സേജ് ഒന്നും വരില്ലെന്ന്'. അവനിലെ കാമുകൻ പരിഭവം പറഞ്ഞു.
'പോടാ അവിടുന്നു. ഞാൻ ഒരു മെസ്സേജ് എങ്കിലും ഇടാതിരിക്കുമോ നിനക്ക് . ജിത്തേ എന്തൊരു വീർപ്പുമുട്ടായിരുന്നെന്നോ നമ്മൾ സംസാരിച്ചു തീർക്കുന്ന വൈകുന്നേരം. എനിക്ക് ഭ്രാന്ത് പിടിച്ചെടാ എന്റെ ചെക്കാ..'
അവളുടെ റിപ്ലേ ആ മനസ്സിന്റെ കനമെല്ലാം ഞൊടിയിടയിൽ അലിയിച്ചുകളഞ്ഞു. ജിത്തിന്റെ മുഖത്ത് ഇപ്പോൾ ഒരു ആശ്വാസത്തിന്റെ ചെറുചിരി വിരിഞ്ഞു.
'എവിടെ കസിനും, ആ പൂച്ചക്കണ്ണനും..' അവൻ തിരക്കി.
'നീ കണ്ടിരുന്നോ അയാളെ..' സാറയുടെ ചോദ്യം.
'ഉം, ഞാൻ വന്നപ്പോൾ ടീവിയും കണ്ട് ഫ്രണ്ട് റൂമിൽ ഇരിക്കുന്നത് കണ്ടു.'
'ഡാ ഞാൻ ഡിന്നർ എല്ലാം ഉണ്ടാക്കി കുളികഴിഞ്ഞു വന്നതേയുള്ളു. ഇവിടിരുന്നു നിനക്കൊരു മെസ്സേജ് ഇട്ടിട്ടു പോകാം എന്ന് വച്ചു. എനിക്കറിയാം എന്റെ ചെക്കൻ വിവരം ഒന്നും അറിയാതെ കാത്തിരിക്കുകകയാവുമെന്ന്. ഞാൻ പോയി അവർക്ക് കഴിക്കാൻ കൊടുക്കട്ടെ?.'
'ഹാ എന്നാൽ പോയി കഴിക്കാൻ കൊടുക്ക്. ആദിത്യമര്യാദ വേണമല്ലോ നമുക്ക് 😃😃.'
'ശരിയെടാ, ഞാൻ കിടക്കാൻ വരുമ്പോൾ മെസ്സേജ് ഇടാം, ok.'
'Ok മുത്തേ..' ജിത്ത് റിപ്ലേ ഇട്ടു. കുറേ നേരം നോക്കിയിട്ടും സാറ ഓഫ്ലൈൻ ആകുന്നില്ല.
'ഡാ..' അവളുടെ മെസ്സേജ് വീണ്ടും തെളിഞ്ഞു.
'എന്താടി ചക്കരെ.?'. ജിത്ത് തിരക്കി..
അതിന് സാറയുടെ മറുപടി ജിത്ത് എപ്പോളും അവളിൽനിന്ന് കേൾക്കാൻ കൊതിക്കുന്ന ഒന്ന് ആയിരുന്നു.
'I love you so so so much Jithutta... ♥️♥️♥️'
അവനല്പ്പനേരം ആ മെസ്സേജ് തന്നെ നോക്കി തരിച്ചിരുന്നു പോയി.
പെട്ടന്ന് അവൻ അവൾക്ക് റിപ്ലേ ടൈപ്പ് ചെയ്തു.
"Im missing you so badly Ponne. Love you too..😘😘'
മറുപടി തരാതെ അവളും അവിടെ വിഷമിച്ചിരിക്കുകയാണെന്നു ജിത്തിന് തോന്നി.
'എന്നാൽ പോയി കഴിക്കാൻ
💬 Comments
View all comments