0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 312

പറഞ്ഞു.

ചിരിച്ചുകൊണ്ട് ഇരുന്ന അവന്റെ മുഖഭാവം പെട്ടന്ന് മാറുന്നത് സാറ ശ്രദ്ധിച്ചു.

"സാറ നീ അത് വാങ്ങ്.. അതിനിപ്പോ എന്താ.. അവൻ സ്നേഹത്തോടെ തന്നതല്ലേ. അവരുടെ ഇടയിൽ ഒക്കെ ഇങ്ങനെയാ". ജിൻസി സാറയെ നോക്കി പറഞ്ഞു. അവനപ്പോളും അതും അവളുടെ നേരെ പിടിച്ച് അതേ ഇരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു.

സാറ ജിൻസിയെ ദേഷ്യത്തോടെ തുറിച്ചു നോക്കി. അപ്പോൾ ജിൻസി പ്ലീസ് എന്ന് അവളെ നോക്കി കണ്ണിറുക്കി. ഒന്നും പറ്റാതെ സാറ ആകെ വിഷമത്തിലായി. അവൾക്ക് ആകെ ദേഷ്യവും സങ്കടവും ഒരുപോലെ ഇരച്ചു കയറി. മറ്റുള്ളവരുടെ മുൻപിൽ ഒരു പ്രഹസനം നടത്തേണ്ടന്നു കരുതി അവൾ അവന്റെ കയ്യിൽ നിന്നും അത് വാങ്ങാനായി കൈ നീട്ടി. നീട്ടിയ അവളുടെ കൈ തട്ടി മാറ്റി, ഒന്നുകൂടി മുൻപോട്ടു ആഞ്ഞ അമിത് അത് വീണ്ടും സാറയുടെ മുഖത്തേക്ക് കൊണ്ടുവന്നു. സകല നിയന്ത്രണവും നഷ്ടപെട്ട സാറ 'ശ്ശേ' എന്ന് പറഞ്ഞു അവന്റെ കൈതട്ടി മാറ്റിയപ്പോൾ അവന്റെ കയ്യിലിരുന്ന ഭക്ഷണം തെറിച്ചു അവന്റെ പാന്റ്റിലേക്ക് വീണു. ജിൻസി അമ്പരന്ന് അമിത്തിനെ നോക്കി. അവന്റെ മുഖം ആകെ ദേഷ്യത്തിൽ ചുവന്നു തുടുത്തിരുന്നു. അടുത്ത നിമിഷം അവൻ ടേബിളിൽ ഇരുന്ന പ്ലേറ്റിനു ഒരു തട്ടും കൊടുത്തിട്ടു അവിടുന്നു ചാടിയെണിറ്റു വെളിയിലെക്കിറങ്ങി പോയി. ആകെ സ്ഥബ്ദയായി ഇരുന്ന സാറയെ ദേഷ്യത്തോടെ നോക്കിയിട്ട് ജിൻസിയും അവന്റെ പുറകെ ഓടി.

അവിടിരുന്നവരുടെ മുൻപിൽ നാണംകെട്ടത്തിന്റെ ദേഷ്യവും അരിശവുംകൊണ്ട് സാറ എന്തുചെയ്യണം എന്നറിയാതെ ഇരുന്നുപോയി. പെട്ടന്ന് അവൾ വെയിറ്റ്റിനെ വിളിച്ചു ബിൽ സെറ്റിൽ ചെയ്തു അവിടുന്ന് പുറത്തിറങ്ങി. വെളിയിലിറങ്ങിയ അവൾ അവർ രണ്ടുപേരെയും അവിടെയെങ്ങും കണ്ടില്ല. അവൾ നടന്നു പാർക്കിങ്ങിൽ കിടന്നിരുന്ന കാറിന്റെ ഉള്ളിലേക്ക് കയറി. സാറ അപ്പോളും ആ ഷോക്കിൽനിന്നും മുക്തയായിരുന്നില്ല. എവിടുന്നോ വന്ന് തന്റെ മനസമാധാനം കളയുന്ന അവരോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. വെളിയിൽ നിൽക്കുന്നവർ കാറിൽ കയറി വെറുതെ ഇരിക്കുന്ന തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി സാറ പതിയെ വണ്ടി തിരിച്ചു റോഡിലേക്ക് ഇറക്കി. ദൂരെ നിന്നും ജിൻസി അമിത്തിനെ കൂട്ടി നടന്നുവരുന്നത് കണ്ട സാറ കാർ സൈഡിൽ ഒതുക്കി

💬 Comments

View all comments