0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]

Author : kkstories Read All Parts 1K

പ്രാണന്റെ നാളങ്ങൾ ❤️ 1

Pranante Nalamgal Part 1 | Author : Batman


രാത്രിയിലെ ഒരു പിറന്നാളാഘോഷം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോഴാണ് ഉണ്ണീടെ ഫോൺ എനിക്ക് വരുന്നത്.

"പറയടാ.."

"എവിടെയാണ്??"

"പുറത്ത്.."

"ഞാൻ നിന്റെ ഫ്ലാറ്റിന്റെ മുൻപിലുണ്ട് വേഗം വാ "

"അഞ്ചുമിനിറ്റ്.. അവിടെ നിക്ക് "

കാർ എന്റെ ലോട്ടിൽ പാർക്ക്‌ ചെയ്ത്. ലിഫ്റ്റിലേക്ക് കയറി. എട്ടാംനിലയിലെ എന്റെ "8D" ഫ്ലാറ്റിന്റെ മുന്നിലേക്ക് നടന്നു. പെട്ടന്ന് ഉണ്ണിയെ കണ്ട് ഞാൻ ഒന്ന് പതറി. അവൻ ഒറ്റക്കല്ല. ഒരു ട്രോളി ബാഗുമായി അവന്റെ കൂടെ ഒരു പെൺകുട്ടി.

ഞെട്ടലൊന്നും ഞാൻ പുറത്തകാണിക്കാതെ ചിരിച്ചുകൊണ്ട് അവനോട് ചോദിച്ചു

"കുറെ നേരമായോടാ വന്നിട്ട്..?"

"ഇല്ല.. നീ എവിടെയായിരുന്നു..?"

ഞാൻ താക്കോൽ എടുത്ത് വാതിൽ തുറന്നുകൊണ്ട് പറഞ്ഞു

"ഒരു പിറന്നാൾ ആഘോഷമുണ്ടായിരുന്നു.. നിങ്ങൾ കയറിവാ.."

ഞാൻ അവരെ സോഫയിലേക്ക് ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി.

"പാൽ തീർന്നു. കട്ടൻ കുടിക്കുമല്ലോ?"

ഞാൻ അവർക്ക് കട്ടൻ കൊടുത്തു. ഞാനും ഉണ്ണിയും ചെറുപ്പത്തിലേ അറിയും. അഞ്ചാംക്ലാസ്സ് മുതൽ പ്ലസ്ടു വരെ ഒന്നിച്ചുപഠിച്ചു. എന്റെ നല്ലയൊരു സുഹൃത്ത്.

ചായകുടിച്ചുകൊണ്ട് ഞാൻ അവനോട് ചോദിച്ചു

"അമ്മയും അച്ഛനും സുഖമല്ലേ ഡാ ഉണ്ണി?"

"സുഖമായിട്ട് ഇരിക്കുന്നു. അച്ഛൻ റിട്ടയർ ആയി.നീ അറിഞ്ഞോ?"

"ആ സുജാതമ്മയുടെ സ്റ്റാറ്റസ് കണ്ടായിരുന്നു."

"നിനക്ക് സുഖമല്ലേ? ജോലി വിട്ടിട്ട് ഇപ്പൊ എന്താ പരിപാടി?"

"സുഖമായിട്ട് പോകുന്നു... ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റും ട്രെഡിങ്ങും. പച്ചപ്പിടിച്ചില്ല.. എന്നാലും കാര്യങ്ങൾ നടക്കും."

ചായ കുടിച് കഴിഞ്ഞ് ഞാൻ ഗ്ലാസ്‌ ഒക്കെ അകത്ത് വച്ചിട്ട് വന്നു.

ഞാൻ

💬 Comments

View all comments