Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]
വശത്തെ മുറി എന്റെയാ. ഇടത്തെ മുറി ഗായത്രിയുടെ. സാധങ്ങളൊക്കെ അവിടെ വച്ചോ. ബാത്റൂം അറ്റാച്ഡ് ആണ്. ഫാൻ മാത്രമേയുള്ളൂ. ഇപ്പോൾ ഇവിടെ ചൂട് കുറവാ. ചൂടുള്ള സമയത്ത് കൂളർ വാങ്ങിക്കാം.
ഗായത്രി :- മ്മ്
ഞാൻ :- കഴിച്ചില്ലല്ലോ? കുളിച്ചിട്ട് വന്നാൽ കഴിക്കാം. അപ്പോൾ ഒന്ന് പരിചയപെടുകയും ചെയ്യാം..
അവൾ ബാഗും എടുത്തു അകത്തേക്ക് പോയി. ഞാൻ അടുക്കളയിൽ കേറി. കുറച്ച് ഉപ്പുമാവും ഉണ്ടാക്കി. കട്ടനും എടുത്തു വന്നപ്പോൾ ഗായത്രി മുറി തുറന്നു ഇറങ്ങി.
ഞാൻ :- വാ ഇരിക്ക്..
ഞാൻ കസേര വലിച്ചു ഇട്ടു. അവൾ ഇരുന്നു പ്ലേറ്റ് എടുത്തു ഉപ്പുമാവും പഴവും എടുത്തു കഴിച്ചു.
ഞാൻ :- ഞാൻ ഉണ്ടാക്കിയത് ഇഷ്ടപ്പെടാൻ വഴിയില്ല.. Aഎന്നാലും അഡ്ജസ്റ്റ് ചെയ്യില്ലേ..?.. "
ഗായത്രി :- അയ്യോ.. നല്ല ടേസ്റ്റ് ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു.
ഞാൻ :- മ്മ്.. മുറി ഒക്കെ ഇഷ്ടപെട്ടില്ലേ??
ഗായത്രി :- ഇഷ്ടായി.. സന്ദീപിന് ഞാൻ വന്നത് ബുദ്ധിമുട്ടായി അല്ലേ ? "
ഞാൻ :- അങ്ങനെയൊന്നുമില്ല. എന്താ ഏതാ എന്ന് അറിയാതെ ഒരു ടെൻഷൻ അല്ലാതെ വേറെ പ്രേഷമൊന്നുമില്ല.. മുറിയൊക്കെ ഓക്കേ അല്ലേ.. ഇടക്ക് ഞാൻ വൃത്തിയാക്കായി ഇട്ടിരുന്നു അതുകൊണ്ട് വലിയ വൃത്തികേട് കാണില്ല.. അല്ലേ??? "
ഗായത്രി :- ഇല്ല.. നല്ല മുറിയാ.. താങ്ക്യൂ സന്ദീപ്.. "
ഞാൻ :- ഞാൻ ഒരു അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ് അതുകൊണ്ട് വരുന്നതും പോകുന്നതും തോന്നുമ്പോൾ. അത് ചിലപ്പോൾ ഒരു ബുദ്ധിമുട്ടാവും.. അതുകൊണ്ട് spare താക്കോൽ ഞാൻ തന്റെ കൈയിൽ തരാം..
ഗായത്രി :-
💬 Comments
View all comments