Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]
മട്ട്..
കുറച്ച് കഴിഞ്ഞു ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങി. അന്ന് വരെ ആരോടും ബോധിപ്പിക്കേണ്ട ഇറങ്ങി അങ്ങു പോകാം.. ഇപ്പോൾ അത് പറ്റില്ലാലോ.. ഒരു ആള് ഇല്ലേ വീട്ടിൽ പറഞ്ഞിട്ട് പോകാമെന്നു വച്ചു അവളുടെ റൂമിൽ പോയി തട്ടി. കുറച്ചു കഴിഞ്ഞു അവൾ വന്നു തുറന്ന്. കണ്ണൊക്കെ നിറഞ്ഞിട്ട് ഉണ്ട്. കരയുകയായിരുന്നോ..?
ഞാൻ ആകെ വല്ലാതെ ആയി..ഒന്നും ചോദിച്ചില്ല അവൾ ഒന്നും പറഞ്ഞുമില്ല.
ഞാൻ :- ഗായത്രി, ഞാൻ ഒന്ന് പുറത്ത് പോകുവാ. ഡോർ അടച്ചോ.. എന്തേലും വാങ്ങിക്കണമെങ്കിൽ മെസ്സേജ് അയച്ചാൽ മതി. അല്ലേൽ ഞാൻ instamart ൽ ഓർഡർ ചെയ്യാം ഇവിടെ കൊണ്ടുത്തരും.
ഗായത്രി :- മ്.. ലേറ്റ് ആകുവോ?
ഞാൻ :- അറിയില്ല..
അതും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി. ഒന്ന് രണ്ട് കൂട്ടുകാരെയും കണ്ടു. ഒരു ചെറിയ സംരംഭം തുടങ്ങാനുള്ള ആശയത്തിൽ ആയിരുന്നു ഞാൻ..എവിടെയൊക്കെ പോയി അലഞ്ഞു തിരഞ്ഞു. ഒരു നാരങ്ങ വെള്ളം കുടുക്കാൻ കേറിയപ്പോൾ ഒരു മെസ്സേജസ്
Gayathri :- evidya??kazhicho?
ഞാൻ :- ഇല്ല.. ജ്യൂസ് കുടിച്ചു. നീയോ?
Gayathri :- kazhikkunnu..
ഞാൻ :- ah.. Okey.. Njan oru 8 maniyokke akumbo ethum.. Bye
Gayathri :- ok bye..
ഇതൊക്കെ എന്താ ഇവിടെ നടക്കണേ.. ഇന്നേവരെ എന്നോട് ഇതൊന്നും ആരും തിരക്കിയിട്ടില്ല.. കഴിച്ചോ? എവിടെയാ?? എന്നൊക്കെ.. എനിക്ക് ആണേൽ ആകെ സന്തോഷം.. ആരെങ്കിലും ഉണ്ടല്ലോ എന്റെ കാര്യം തിരക്കാൻ... എനിക്ക് എന്തോ അവളെ ഇവിടെ നിർത്താൻ തോന്നിയത് നന്നായി എന്നൊക്കെ മനസ്സിൽ..
പിന്നെയും കുറെ
💬 Comments
View all comments