Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]
നിർത്തി.
ഞാൻ :- ജാ..
വിളി മുഴുവന്നാക്കാൻ സമ്മതിച്ചില്ല. എന്നെ കെട്ടിപിടിച് അവൾ കരയാൻ തുടങ്ങി.ഞാൻ ആകെ പേടിച്ചുപോയി.
ഞാൻ :- ജാനമ്മോ.. എന്താ മോളെ കരയാണേ.. ഏഹ്.. എന്ത് പറ്റി??
ജാനമ്മ :- സച്ചുട്ടാ... എന്നെ ... ആനന്ദേട്ട.. ന്റെ കൂടെ.. വിടല്ലേ.. എനിക്ക്... പറ്റില്ല.... ഞാൻ ഇവിടെ നിന്നോളം..
ഞാൻ വിചാരിച്ചപോലെ തന്നെ അവളെ അവൻ ഇവിടുന്ന് കൊണ്ടുപോകാൻ വന്നതാ എന്നവൾ കരുതി... പക്ഷെ എന്താ കാര്യന്ന് എനിക്കും അറിയില്ല.
ഞാൻ :- നിന്നെ കൊണ്ട്പോകാനൊന്നും അല്ല വന്നേ. ഇനി ആണേലും ഞാൻ വിടുവോ അങ്ങനെ...??
ജാനി :- എനിക്ക് സച്ചു ഇല്ലാതെ പറ്റില്ല.. എന്നെ വിടല്ലേ... എനിക്ക് പറ്റില്ല സച്ചുട്ടാ..
ഞാൻ :- ഞാൻ പറഞ്ഞില്ലേ നിന്നെ കൊടുക്കില്ലെന്ന്..ഇപ്പൊ അവൻ കൊടുക്കാൻ വല്ലതും ഉണ്ടോ ഇല്ലേൽ മേടിക്കണം..
ജാനി :- മ്മ് ഉണ്ട്. ഇന്നലത്തെ ചിക്കൻകറി ഇരിപ്പുണ്ട്. അപ്പം രാവിലെ ഉണ്ടാക്കി. അത് മതിയാകും..
ഞാൻ :- എന്ന എടുക്ക്.. ബാക്കി നോക്കാം..
അപ്പോഴേക്കും ഉണ്ണി വന്നു.
ഞാൻ :- എടാ കഴിക്കാം??
ഉണ്ണി :- ഓ കഴിക്കാം.
ഞങ്ങൾ മേശയിൽ ഇരുന്നു കഴിച്ചു. അവൻ നാട്ടിലെ വിശേഷവും നിമിഷയുടെ കാര്യവുമൊക്കെ പറഞ്ഞു. ജാനി ഇതൊന്നും ശ്രദ്ധിക്കാതെ എന്റെ മുഖത്തേക് നോക്കി ഇരുന്നു.കഴിച്ചു കഴിഞ്ഞു അവൻ എണീറ്റപ്പോൾ
ഉണ്ണി :-
എനിക്ക് നിങ്ങൾ രണ്ടുപേരോടും കുറച്ച് സംസാരിക്കാനുണ്ട്..
ജാനി :- എന്നെ നോക്കി 'എനിക്ക് ഇവിടുന്ന് പോകണ്ട ' എന്ന് രീതിക്ക് തലയാട്ടി..
ഞാൻ അവളെനോക്കി. എന്നിട്ട് അവനോട്
ഞാൻ :- അഹ്
💬 Comments
View all comments