Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]
അത് ശെരിയാകില്ല..ഞാൻ ഇല്ല..
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി
ഉണ്ണി :- ഡാ.. നിക്ക്.. ഞാൻ പറയട്ടെ..
ഞാൻ റൂമിൽ കേറി ഇരുന്നു.
ജാനി :- ആനന്ദേട്ട.. സാരമില്ല... കുറച്ചു നേരം ഒറ്റക്ക് ഇരുന്നിട്ട് വരും. വെറുതെ വിഷമിപ്പിക്കണ്ട..
ഉണ്ണി:- ഹം..
ജാനി :- സച്ചു എന്താ നാട്ടിലേക്ക് വരാത്തെ?
ഉണ്ണി :- നിന്നോട് പറഞ്ഞിട്ടില്ലേ...
ജാനി :- ഇല്ല... ഞാൻ ചോദിച്ചിട്ടില്ല...
ഉണ്ണി :- അത് അവന്റെ അമ്മയും അച്ഛനും സ്നേഹിച്ചാണ് കല്യാണം കഴിച്ചേ.. പതിനാറുവർഷത്തെ ദാമ്പത്യജീവിതത്തിൽ അവർക്ക് "തൃപ്തിപോരാ" എന്ന തോന്നിയത് കൊണ്ടാകും. പിരിയാൻ തീരുമാനിച്ചേ. പക്ഷെ അവർക്ക് അന്ന് അവരുടെ കാര്യം മാത്രമായിരുന്നു.. സന്ദീപ് അന്ന് പഠിക്കുന്നു.
അച്ഛനും അമ്മയും അവരുടെ വഴിക്കുപോയി. അവന്റെ എട്ടാം ക്ലാസ്സ്‌മുതൽ അപ്പച്ചിയുടെ കൂടെയാണ് നിന്നതും പഠിച്ചതും. അതിനുള്ള പണം അമ്മയും അച്ഛനും അവർക്ക് കൊടുത്തിരുന്നു. എന്നാൽ ഒരിക്കൽ പോലും അവനോട് സ്നേഹത്തോടെ ഒന്ന് ഫോൺ വിളിക്കുകയോ കാണാൻ വരുകയോ ചെയ്തില്ല.
ഇവന്റെ അപ്പച്ചി ഒരു പ്രേത്യേക ടൈപ്പ് സ്ത്രീയാണ്. അവരുടെ മക്കൾക്ക് അപ്പവും മുട്ടക്കറിയും കൊടുത്തിട്ടു ഇവന് കരിഞ്ഞുപ്പോയ അപ്പവും ഉള്ളി കറിയും കൊടുക്കും. ആദ്യമൊക്കെ ദേഷ്യപെടുമായിരുന്നു. അപ്പോൾ അവർ പറയും. നിനക്ക് വേണമെങ്കിൽ നിന്റെ അമ്മയോട് വച്ച് ഉണ്ടാക്കിത്തരാൻ പറയാൻ.
ഇതൊക്കെ അവന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൻ ഒരു tax പ്രാക്ടീഷനെർ കൂടെ വെറുതെ അയാൾക്ക് ചായ വാങ്ങിക്കാനും അല്ലറ ചില്ലറ ജോലിക്കും കേറി. പിന്നെ കോമേഴ്‌സ് പഠിച്ചതുകൊണ്ട് ഇവനും ഇടക്ക് സഹായിക്കും.
അങ്ങനെയാ ബോണ്ട്സ്, സ്റ്റോക്ക്സ് ഒക്കെ
💬 Comments
View all comments