Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]
ശ്രെദ്ധിച്ചു തുടങ്ങി. അതിനെ കുറിച് പഠിക്കാൻ തുടങ്ങി. കിട്ടുന്ന ബുക്കൊക്കെ വായിച്ചു. എന്റെ ഊഹം ശെരിയാണെൽ ഇപ്പഴും ഒരു perfect പോർഫോളിയോ ഉണ്ടാക്കാൻ വായിക്കുന്നു.
ജാനി :- ശെരിയാ.. എപ്പഴും എന്തേലും വായിക്കും. അല്ലേൽ ഏതേലും യൂട്യൂബ് വീഡിയോ കാണും.
ഉണ്ണി :- അറിയാ.. ബി. കോം പഠിച്ചു ഇറങ്ങിയപ്പോൾ അവൻ വെറുതെ ഒരു കമ്പനിയിൽ ഇന്റർവ്യൂനു പോയി. വായനയും പിന്നെ ക്രട്ടിക്കൽ തിങ്കിങ് കപ്പാസിറ്റി കണ്ട് അവൻ അവിടെ ജോലി കിട്ടി . അപ്പോഴും അവൻ മാർക്കറ്റ് നോക്കിയിരുന്നു. അതിലെ സാധ്യതകൾ അവൻ മനസ്സിലാക്കി. ഇടക്ക് ക്രൈപ്റ്റോയും..
പതിയെ അവന് സ്റ്റോക്ക്സിൽ നിന്നും ലാഭം കിട്ടി. അങ്ങനെ അവൻ ജോലി വിട്ടു. ഫുൾ ടൈം ഇതേലേക്ക്. ഒരുപാട് കഷ്ടപ്പെട്ടിട്ട് തന്നെയാ എന്റെ സന്ദീപ് ഈ കാണുന്ന രീതിയിൽ എത്തിയത്. ഇതൊക്കെ കാണുമ്പോ എനിക്ക് കിട്ടുന്ന സന്തോഷം excitement എന്താ എന്ന് നിനക്ക് മനസ്സിലാവില്ല.. "ഒറ്റക്ക് വഴിവെട്ടി വന്നവൻ ". ആരും ഇല്ലായിരുന്നു.
പക്ഷെ അവന്റെ ധൈര്യം വിശ്വാസം.. ജോലി കിട്ടിയതിന് ശേഷം അവൻ പിന്നെ നാട്ടിലേക്ക് വന്നിട്ടില്ല.. എന്നാലും എന്റെ ജീവിതത്തിലെ ഒരു നല്ല കാര്യം നടക്കുമ്പോൾ അവൻ വേണം അവിടെ..
ജാനി :- ആനന്ദേട്ടൻ വിഷമിക്കണ്ട.. ഞാൻ പറയാം..
ഉണ്ണി :- മ്..
>>>>>>
ഇനിയും അങ്ങോട്ട് എന്തിനാ? അവിടെ എന്റെ ആരാ ഉള്ളത്..? ഇല്ല.. പോകില്ല.. എല്ലാരും എന്നെ വിഷമിപ്പിച്ചിട്ടേ ഉള്ളു അവിടെ.. ഇനിയും വേണ്ട. ഞാൻ ഇപ്പോൾ ജീവിക്കുന്നത് എന്റെ ജാനമ്മക്ക് വേണ്ടിയാ..
ജാനി :- സച്ചുട്ടാ.. തുറക്ക്..
ഞാൻ എഴുനേറ്റു
💬 Comments
View all comments